കീവ് : ഇടക്കാല വെടിനിര്‍ത്തലിനിടയിലും ഷെല്ലാക്രമണം തുടര്‍ന്ന് റഷ്യന്‍ സൈന്യം. സിവിലിയന്മാരെ ഒഴിപ്പിക്കാനായി അഞ്ചു മണിക്കൂര്‍ നേരത്തേക്ക് ഇന്ന് മരിയുപോളിലും, വോള്‍നോവാഖയിലും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മരിയുപോള്‍ റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്.
ഇതോടെ, നഗരത്തില്‍ രക്ഷാപ്രവര്‍ത്തനവും തടസപ്പെട്ടിരിക്കുകയാണ്. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് മരിയുപോളില്‍ നിന്നും വോള്‍നൊവാഖയില്‍ നിന്നും സാധാരണക്കാര്‍ക്ക് രക്ഷപ്പെടാന്‍ ഏതാനും മണിക്കൂറുകള്‍ നേരം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ധാരണയായത്.
അഞ്ചു മണിക്കൂര്‍ കൊണ്ട് കിയവ് ദേശീയപാത വഴി രക്ഷപ്പെടാന്‍ നാട്ടുകാരോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അതേസമയം, യുക്രൈനില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യ ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കി. പെസോച്ചിനിലെ 298 പേരെ ഉടന്‍ നഗരത്തിനു പുറത്തെത്തിക്കാനായി ബസുകള്‍ ഏര്‍പ്പാടാക്കിയതായി എംബസി ട്വീറ്റ് ചെയ്തു.
Post Your Comments