തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കേരളത്തിലെ തോട്ടം മേഖല. മാർച്ച് 11 ന് ധനമന്ത്രി കെ എൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ കർഷകർക്ക് അനുകൂലമായ ജനകീയ പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഷ്ടത്തിൽ നിന്ന് കരകയറാൻ തോട്ടവിളകളിൽ പഴക്കൃഷികൂടി ഉൾപ്പെടുത്താനുള്ള നിർദേശം ഇത്തവണത്തെ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തോട്ടമുടമകൾ.
പഴക്കൃഷിയും അനുബന്ധ വ്യവസായവും നടത്തി വിവിധ രാജ്യങ്ങൾ കോടികളുടെ വാണിജ്യ വരുമാനം നേടുമ്പോൾ, പ്രകൃതിദത്ത സാഹചര്യമുണ്ടായിട്ടും കേരളം ഉപയോഗപ്പെടുത്തുന്നില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിയറ്റ്നാം, തായ്‌ലൻഡ്, മെക്സിക്കോ,മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് പഴവർഗക്കൃഷിയും കയറ്റുമതിയും മികച്ച സാമ്പത്തികഭദ്രതയാണ് നേടിക്കൊടുക്കുന്നത്.
സ്വിമ്മിംഗ് പൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തൽ: നിബന്ധനകൾ സംബന്ധിച്ച അറിയിപ്പുമായി ഖത്തർ
മുൻ സർക്കാരിന്റെ കാലത്ത്, വിഎസ് സുനിൽകുമാർ കൃഷി മന്ത്രിയായിരുന്നപ്പോൾ ഇക്കാര്യത്തിൽ ഏറെക്കുറെ അനുകൂല നിലപാടുകൾ സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് തുടർ നടപടികൾ ഉണ്ടായിട്ടില്ല. തോട്ടം മേഖലയുടെ തരംതിരിക്കലിനുള്ള നിയമക്കുരുക്കുകൾ ഒഴിവാക്കിയാൽ സാധ്യതകളേറുമെന്നും പഴവർഗക്കൃഷിപോലെ ലാഭകരമായ മേഖലയിലേക്കു തിരിയാൻ തോട്ടമുടമകളെ അനുവദിച്ചാൽ സാമ്പത്തിക മുന്നേറ്റമുണ്ടാകുമെന്നും വിദഗ്ധർ പറയുന്നു.
Post Your Comments