ErnakulamLatest NewsKeralaNattuvarthaNews

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കുള്ള പെന്‍ഷന്‍ റദ്ദാക്കണം: ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതിയില്‍ ഹർജി

കൊച്ചി: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കുള്ള പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പാലക്കാട് സ്വദേശി ദിനേശ് മേനോൻ നല്‍കിയ ഹർജിയില്‍ പറയുന്നു. വര്‍ഷം 80 കോടിയലധികം രൂപ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ ഇനത്തില്‍ ചെലവാക്കുന്നുവെന്നും ഇത് സംസ്ഥാനത്തിന് അധിക ബാധ്യക വരുത്തുന്നുവെന്നും ഹർജിയില്‍ പറയുന്നു.

പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് കുടുംബ പെന്‍ഷന്‍ ഉള്‍പ്പടെ നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹർജിയില്‍ പറയുന്നുണ്ട്ചൂണ്ടിക്കാണിക്കുന്നു.

റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത ചർച്ചക്ക് തയ്യാർ: പുടിനുമായി ടെലഫോണിൽ ബന്ധപ്പെട്ട് സൗദി കിരീടാവകാശി

നേരത്തെ, സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് വന്നിരുന്നു. പേഴ്സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടി റിക്രൂട്ട്മെന്റ് നടത്തുകയാണെന്നും സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നെന്നും ഗവര്‍ണര്‍ ആരോപിച്ചു.

ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത രീതിയാണ് ഇവിടെ തുടരുന്നതെന്നും രണ്ട് വര്‍ഷം കഴിയുമ്പോള്‍ പേഴ്സണല്‍ സ്റ്റാഫുകളെ മാറ്റി ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കുകയാണെന്നും ഗവർണർ പറഞ്ഞു. ഇവർക്ക് പെന്‍ഷനും ശമ്പളവും അടക്കം വന്‍ സാമ്പത്തിക ബാധ്യതയാണ് ഇതുവഴി സംസ്ഥാനത്തിന് ഉണ്ടാകുന്നതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button