തിരുവനന്തപുരം: തനിക്ക് സംഭവിച്ച അതിക്രമത്തെ കുറിച്ച് ആദ്യമായി പൊതുസമൂഹത്തോട് സംസാരിക്കാനൊരുങ്ങി അതിജീവത . പ്രശസ്ത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി വുമണ്‍’ എന്ന പരിപാടിയിലാണ് അതിജീവത തന്റെ അനുഭവങ്ങള്‍ തുറന്നു പറയുന്നത്.
പരിപാടി മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെയാണ് സംപ്രേഷണം ചെയ്യുക.
അസ്മ ഖാന്, ഇന്ദിര പഞ്ചോലി, സപ്ന, മോനിക്ക, നവ്യ നന്ദ, ശ്വേത ബച്ചന്, കവിത ദേവി, മീര ദേവി, ഡോ. സംഗീത റെഡ്ഡി, ഡോ. ജോണ്‍ ബെന്‍സണ്‍, അമീര ഷാ, ഡോ. ഷാഗുന്‍ സബര്‍വാള്‍, മഞ്ചമ്മ ജഗതി, ഡോ. രാജം, ഡോ. സംഗീത ശങ്കര്‍, രാഗിണി ശങ്കര്‍, നന്ദിനി ശങ്കര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റ് പ്രമുഖ അതിഥികള്‍. വനിതാ ദിനത്തോടനുബന്ധിച്ചാണ് പരുപാടി സംഘടിപ്പിക്കുന്നത്.
Post Your Comments