കുവൈത്ത് സിറ്റി: രാജ്യത്ത് എല്ലാ വർഷവും മാർച്ച് 6 മുതൽ മാർച്ച് 12 വരെ പരിസ്ഥിതി വാരമായി ആചരിക്കാൻ തീരുമാനിച്ച് കുവൈത്ത്. എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ജനങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും, കുവൈത്തിലെ പ്രകൃതി വിഭാഗങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. പരിസ്ഥിതി വാരാഘോഷങ്ങളുടെ ഭാഗമായി വർക്ക്ഷോപ്പുകൾ, ബോധവത്കരണ പ്രചാരണ പരിപാടികൾ, മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ചടങ്ങുകൾ എന്നിവ ഉൾപ്പടെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ഇപിഎ അറിയിച്ചു. പരിസ്ഥിതി വാരാഘോഷങ്ങൾ സംഘടിപ്പിക്കുന്നത് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിന് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Read Also: സ്വിമ്മിംഗ് പൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തൽ: നിബന്ധനകൾ സംബന്ധിച്ച അറിയിപ്പുമായി ഖത്തർ
Post Your Comments