MalappuramLatest NewsKeralaNews

വിവാഹവീട്ടിൽ വെച്ച് ജലീലും കുഞ്ഞാലിക്കുട്ടിയും സംസാരിച്ചത് മുന്നണി മാറ്റത്തിനുള്ള നീക്കമല്ല: പി.എം.എ സലാം

'ലോകത്തിന്റെ തന്നെ ക്രിമിനൽ തലസ്ഥാനമായി തിരുവനന്തപുരം മാറി. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം' അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം: മുന്നണി മാറ്റത്തെ കുറിച്ച് ലീഗിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഒരു വിവാഹവീട്ടിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ, കെ.ടി ജലീലും കുഞ്ഞാലിക്കുട്ടിയും തമ്മിൽ സംസാരിച്ചതിനെ മുന്നണി മാറ്റത്തിനുള്ള ചർച്ചയായി കാണാൻ കഴിയില്ലെന്നും പി.എം.എ സലാം പറഞ്ഞു.

Also read: മീൻ വില്പനക്കാർ രാത്രി വയോധികയെ ആക്രമിച്ച് സ്വർണമാല മോഷ്ടിച്ചു : രണ്ട് പേർ പിടിയിൽ

‘സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല. വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ നിലയിലാണ് മുന്നോട്ട് പോകുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൈക്കൂലി വ്യാപകമാകുന്നു. കേരളത്തിൽ പഠനസൗകര്യം ഇല്ലാത്തതുകൊണ്ടാണ് ഇവിടത്തെ വിദ്യാർത്ഥികൾ ഉക്രൈനിൽ പോയി പഠിക്കുന്നത്. വഖഫ് – പി.എസ്.സി വിഷയത്തിൽ സമരത്തിന്റെ അടുത്ത ഘട്ടം ഉടനെ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഈ മാസം 17 ന് നിയമസഭയിലേക്ക് പാർട്ടി മാർച്ച് നടത്തും’ പി.എം.എ സലാം വ്യക്തമാക്കി.

‘സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നിരിക്കുകയാണ്. അക്രമസംഭവങ്ങൾ വ്യാപകമായി നടക്കുന്നു. ഇതൊന്നും സർക്കാരിന് തടയാൻ കഴിയുന്നതുമില്ല. സംസ്ഥാനം ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. ലോകത്തിന്റെ തന്നെ ക്രിമിനൽ തലസ്ഥാനമായി തിരുവനന്തപുരം മാറി. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം’ അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button