KeralaLatest NewsNews

സംസ്ഥാനത്ത് പോലീസ് മേധാവിയുടെ പേരിൽ ഓണ്‍ലൈൻ തട്ടിപ്പ്: അധ്യാപികയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ

കൊച്ചി: സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്‍റെ പേരിൽ ഓണ്‍ലൈൻ തട്ടിപ്പ്. അനിൽ കാന്തിന്‍റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് സംഘം അധ്യാപികയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ, പോലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപിയാണ് തട്ടിപ്പിന് ഇരയായത്. ഓണ്‍ ലൈൻ ലോട്ടറി
അടിച്ചുവെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം അധ്യാപികയ്ക്ക് സന്ദേശം അയച്ചത്. സമ്മാനത്തുക നൽകുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നൽകണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. ഇതിൽ, സംശയം തോന്നിയ അധ്യാപിക തിരിച്ച് സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കിൽ, നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വെച്ച വാട്സ്ആപ്പ് സന്ദേശത്തിൽ പറഞ്ഞു. ഡിജിപിയുടെന്ന പേരിലുള്ള സന്ദേശത്തിൽ താൻ ഇപ്പോള്‍ ഡൽഹിയിലാണെന്നും അറിയിച്ചു. സംശയം തീ‍ർക്കാൻ അധ്യാപിക പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചപ്പോൾ, അന്ന് ഡിജിപി ഡൽഹിയിലേക്ക് പോയെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ,സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക പണം അയ്ക്കുകയിരുന്നു.

Read Also  :  ഇന്ത്യ ഗുണനിലവാരമുള്ള ഗോതമ്പ് നൽകിയപ്പോൾ പാകിസ്ഥാൻ നൽകിയത് പുഴുവരിച്ചത്: പരാതിയുമായി താലിബാൻ

അതേസമയം, അന്വേഷണത്തിൽ അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറിൽ നിന്നാണ് വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. നേരത്തെയും, പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ തട്ടിപ്പ് സംഘങ്ങള്‍ പണം തട്ടിയിട്ടുണ്ട്. സൈബർ തട്ടിപ്പിൽ ജാഗ്രത പുല‍ത്തണമെന്ന് പോലീസ് ജനങ്ങള്‍ക്ക് നിർദ്ദേശം നൽകുമ്പോഴാണ് സംസ്ഥാന പോലീസ് മേധാവിയുടെ പേരിൽ തന്നെ ഇപ്പോള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button