ന്യൂഡൽഹി : കിഴക്കൻ യുക്രെയ്നിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ ബസുകൾ ഏർപ്പാടാക്കിയത് തമിഴ്നാട്ടിലെ സ്റ്റാലിൻ സർക്കാരാണെന്ന് മാധ്യമപ്രവർത്തകരുൾപ്പെടെ വ്യാജ പ്രചാരണം. ബിസിനസ് ലൈൻ ലേഖിക പാർവതി ബിന്ദു ബെനുവാണ് ഇത്തരം വ്യാജ ട്വീറ്റ് പ്രചരിപ്പിച്ചത്. മാർച്ച് 4 ന് വൈകുന്നേരം 6 മണിക്ക് കിഴക്കൻ യുക്രെയ്നിൽ, പ്രത്യേകിച്ച് ഖാർകിവ്, പിസോച്ചിൻ എന്നിവിടങ്ങളിൽ ഇന്ത്യൻ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തിയതായി വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു.
‘5 ബസുകൾ സജ്ജമാണ്, ബാക്കി ബസുകളും വൈകുന്നേരത്തോടെ സർവീസ് നടത്തും. 900-1000 ഇന്ത്യക്കാർ പിഷോച്ചിൽ കുടുങ്ങിയപ്പോൾ 700 പേർ സുമിയിലാണ്.‘ എന്നും വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു . അതിനു പിന്നാലെയാണ്, പാർവ്വതി തമിഴ്നാട് സർക്കാരാണ് ഇതിനു പിന്നിലെന്ന് വാദിച്ച് ട്വീറ്റ് ചെയ്തത്. എന്നാൽ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത തന്നെ ബിസിനസ് ലൈൻ ജേണലിസ്റ്റിന്റെ നുണ പ്രചാരണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
‘ബിസിനസ് ലൈൻ മാധ്യമപ്രവർത്തകർ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ് . ഇന്ത്യൻ സർക്കാരിന്റെ ചെലവിൽ വിദേശകാര്യ മന്ത്രാലയവും, പ്രാദേശിക മിഷനും ചേർന്നാണ് ബസുകൾ ക്രമീകരിച്ചത്. ഇത്തരം വ്യാജവാർത്തകൾ പ്രചരിക്കുന്നതിന് മുമ്പ് അന്വേഷിക്കണം. പിസോച്ചിനും ഖാർകിവിലും ഉള്ള പൗരന്മാർക്ക് ഇന്ത്യൻ സർക്കാർ ഭക്ഷണവും വെള്ളവും അയച്ചിട്ടുണ്ട്.’ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാർവ്വതി, കനിമൊഴി എംപിയുടെ പോസ്റ്റിന്റെ അടിയിലും സമാന ട്വീറ്റുമായി എത്തിയിരുന്നു.
Post Your Comments