
കൊച്ചി: ഉക്രൈനില്‍ നിന്നുമെത്തിയ മെഡിക്കൽ വിദ്യാർത്ഥിനി ആര്യ ആല്ഡ്രിന് വളർത്തുനായ സേറയ്ക്കൊപ്പം നാട്ടിലെത്തി. എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് ആര്യ വളര്‍ത്തുനായ സേറയോടൊപ്പം കൊച്ചിയിലെത്തിയത്.
വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടലിലാണ് ആര്യയ്ക്കും സേറയ്ക്കും കേരളത്തിലേക്കുള്ള യാത്ര സാധ്യമായത്. ഇവര്‍ക്കുള്ള യാത്രാ സൗകര്യമൊരുക്കാന്‍ മന്ത്രി റെസിഡന്റ് കമ്മീഷണറെയും നോര്‍ക്ക സിഇഒയെയും ചുമതലപ്പെടുത്തിയിരുന്നു.
നേരത്തെ, വളർത്തുനായയെ വിമാനത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് എയര്‍ ഏഷ്യ കമ്പനി നിലപാട് സ്വീകരിച്ചിരുന്നു. ഉക്രൈനില്‍ നിന്നും ഡല്‍ഹിയിലെത്തിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പാട് ചെയ്തത് എയര്‍ഏഷ്യ വിമാനമായിരുന്നു. ഇതേത്തുടർന്നാണ് എയര്‍ ഇന്ത്യ വിമാനത്തിൽ ആര്യയ്ക്കും സേറയ്ക്കും യാത്ര സൗകര്യം ഒരുക്കിയത്.
Post Your Comments