ErnakulamLatest NewsKeralaNattuvarthaNews

വിഎച്ച്പി സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രങ്ങളുടെ ഉദ്ഘാടനം നടൻ ഉണ്ണി മുകുന്ദൻ നിര്‍വഹിക്കും

കൊച്ചി: സംസ്ഥാന വ്യാപകമായി വിശ്വഹിന്ദു പരിഷത്ത് ആരംഭിക്കുന്ന സൗജന്യ തൊഴില്‍ പരിശീലന- ജന സേവന കേന്ദ്രങ്ങളുടെ ഉദ്ഘാടനം സിനിമാതാരം ഉണ്ണി മുകുന്ദന്‍ നിര്‍വഹിക്കും. ഞായറാഴ്ച രാവിലെ 11 മണിക്ക് പത്തനംതിട്ട പുല്ലാട് ശിവപാര്‍വതി ബാലികാസദനത്തിലാണ് ചടങ്ങ്. ചടങ്ങിൽ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി അധ്യക്ഷത വഹിക്കും.

പത്തനംതിട്ട പുല്ലാട് ശിവപാര്‍വതി ബാലിക സദനത്തോടനുബന്ധിച്ചുള്ള കമ്പ്യൂട്ടര്‍- തയ്യല്‍ പരിശീലന കേന്ദ്രം, ആലപ്പുഴ മണ്ണഞ്ചേരി മത്സ്യ സംസ്‌കരണ പരിശീലന കേന്ദ്രം, പാലക്കാട് ദാക്ഷായണി ബാലാശ്രമത്തോട് ചേര്‍ന്നുള്ള കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം, ഇ- സേവാ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക. അശോക് സിംഗാള്‍ കൗശല്‍ വികാസ കേന്ദ്രം എന്ന പേരിലായിരിക്കും ഇവ അറിയപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button