റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 283 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 525 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ശനിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.
Read Also: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: മൂന്നു വർഷം കൊണ്ട് കർഷകർക്ക് 6,413 കോടി
7,47,119 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,26,876 പേർ രോഗമുക്തി നേടി. 9,006 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 443 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. 6,12,90,354 കോവിഡ് വാക്സിൻ ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.
Read Also: വനിതാ പ്രാതിനിധ്യം സംബന്ധിച്ച പരാമർശം സ്ത്രീ വിരുദ്ധതയല്ല, കുസൃതി ചോദ്യത്തിനുള്ള മറുപടി: കോടിയേരി
Post Your Comments