Latest NewsNewsIndiaCareerBusiness

ഇന്ത്യയിൽ യുട്യൂബ് കണ്ടന്റ് ക്രിയേഷൻ തൊഴിൽ മേഖലയാകുമ്പോൾ..: ഒരു വർഷംകൊണ്ട് രാജ്യത്തേക്ക് ഒഴുകിയത് 6800 കോടി രൂപ

6000 ത്തിലധികം ഇന്ത്യന്‍ ഉപയോക്താക്കളെയും വ്യവസായികളെയും പങ്കെടുപ്പിച്ച് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ്, ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് പഠനം പുറത്തുവിട്ടത്.

ഡൽഹി: രാജ്യത്ത് യൂട്യൂബ് കണ്ടന്റ് ക്രിയേഷൻ പ്രതീക്ഷ ഉണർത്തുന്ന സാമ്പത്തിക, തൊഴില്‍ മേഖലയായി മാറുകയാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. 2020ല്‍ മാത്രം, യുട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ഇന്ത്യന്‍ ജി.ഡി.പിയിലേക്ക് 6800 കോടി രൂപ സംഭാവന ചെയ്യുകയും, 6.83 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തതായി ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 6000 ത്തിലധികം ഇന്ത്യന്‍ ഉപയോക്താക്കളെയും വ്യവസായികളെയും പങ്കെടുപ്പിച്ച് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ്, ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് പഠനം പുറത്തുവിട്ടത്.

Also read: സംസ്ഥാന ബജറ്റിനെ കേരളം ഉറ്റുനോക്കാൻ തുടങ്ങിയിട്ട് 65 വർഷങ്ങൾ… ആദ്യ ബജറ്റിലെ ചില കൗതുക വിശേഷങ്ങൾ!

‘ഇന്ത്യൻ ജനത യുട്യൂബ് വീഡിയോകൾ കാണുന്നതിന്റെ രീതിയെ കുറിച്ച് ഞങ്ങള്‍ക്ക് ഇപ്പോള്‍ വ്യക്തമായ ബോധ്യമുണ്ട്. 2020 ല്‍ യുട്യൂബില്‍ കണ്ടന്റ് സൃഷ്ടിക്കുന്നവര്‍ സമ്പദ്‌വ്യവസ്ഥയിൽ കൊണ്ടുവരുന്ന മാറ്റത്തെ കുറിച്ച് പഠിക്കാന്‍ ഞങ്ങള്‍ ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിലെ വിദഗ്ധരോട് ആവശ്യപ്പെട്ടിരുന്നു’ അപാക് യുട്യൂബ് പാര്‍ട്ട്ണര്‍ഷിപ്പ് റീജിയണല്‍ ഡയറക്ടര്‍ അജയ് വിദ്യാസാഗര്‍ പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.

‘എ പ്ലാറ്റ്‌ഫോം ഫോര്‍ ഇന്ത്യന്‍ ഓപ്പര്‍ച്യുണിറ്റി: അനാലിസിസ് ഓഫ് ഇക്കണോമിക്, സോഷ്യൽ ആൻഡ് കൾച്ചറൽ ഇൻഫ്ളുവൻസ് ഓഫ് യുട്യൂബ് ഇൻ ഇന്ത്യ’ എന്ന തലക്കെട്ടില്‍ യുട്യൂബും പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button