KeralaLatest NewsNewsബജറ്റ്

സംസ്ഥാന ബജറ്റിനെ കേരളം ഉറ്റുനോക്കാൻ തുടങ്ങിയിട്ട് 65 വർഷങ്ങൾ… ആദ്യ ബജറ്റിലെ ചില കൗതുക വിശേഷങ്ങൾ!

ഐക്യകേരളത്തിന്റെ ആദ്യ ബജറ്റ് 1957 ജൂണ്‍ 7 നാണ് അന്നത്തെ ധനമന്ത്രി സി. അച്യുതമേനോൻ അവതരിപ്പിച്ചത്. ഇ.എം.എസ് ആയിരുന്നു അന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: കൊവിഡ് ഒഴിയാത്ത കേരളത്തിൽ, സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ ഉൾപ്പെടെയുള്ള അഭിമാന പദ്ധതികൾക്കെതിരെ സമൂഹത്തിൽ പ്രതിഷേധം കടുക്കുമ്പോൾ, ജനതയ്ക്ക് പുത്തൻ പ്രതീക്ഷയും സ്വപ്നങ്ങളും പകരുന്ന സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അടുത്ത ആഴ്ച നാടിന് സമർപ്പിക്കും. ഐക്യകേരളത്തിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചിട്ട് 65 വർഷം പൂർത്തിയാവുകയാണ്.
ഈ അവസരത്തിൽ കേരളത്തിന്റെ ആദ്യ ബജറ്റിനെ കുറിച്ച് ചില കൗതുകകരമായ വിശേഷങ്ങൾ അറിയാം.

Also read: സാർ ചക്രവർത്തിയെ മുട്ടുകുത്തിച്ച് അവകാശങ്ങൾ പോരാടി നേടിയ മുന്നേറ്റം 105 വർഷങ്ങൾ പിന്നിടുമ്പോൾ ഒരു തിരിഞ്ഞുനോട്ടം…

ഐക്യകേരളത്തിന്റെ ആദ്യ ബജറ്റ് 1957 ജൂണ്‍ 7 നാണ് അന്നത്തെ ധനമന്ത്രി സി. അച്യുതമേനോൻ അവതരിപ്പിച്ചത്. ഒന്നാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിലാണ് ആദ്യ ബജറ്റ് അവതരണം നടന്നത്. അന്നത്തെ മന്ത്രിസഭയില്‍ അംഗങ്ങൾ ആയിരുന്നവർ എല്ലാം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ഇ.എം.എസ് ആയിരുന്നു അന്ന് മുഖ്യമന്ത്രി. നിയമസഭാ സ്പീക്കര്‍ സ്ഥാനത്ത് ഇരുന്ന് ബജറ്റ് അംഗീകരിച്ചത് ശങ്കരനാരായണന്‍ തമ്പി ആണ്.

‘കേരള സംസ്ഥാനത്തിലെ പ്രഥമ ബജറ്റ്‌ അവതരിപ്പിക്കുന്നതിനുള്ള അസുലഭമായ ഭാഗ്യം കൈവന്നതിൽ ഞാൻ അംഗമായിട്ടുള്ള സർക്കാരിനും എനിക്കുമുള്ള ചാരിതാർത്ഥ്യം രേഖപ്പെടുത്തിക്കൊള്ളട്ടെ. ഈ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളുടെ വൈപുല്യവും, നമ്മുടെ ഇന്നത്തെ കഴിവുകളുടെ പരിമിതിയും ഓർക്കാതെയല്ല ഞാൻ ബജറ്റ്‌ അവതരിപ്പിക്കുന്നത്. എന്നിരുന്നാലും കേരളീയ ജനതയ്ക്ക് നീണ്ട കാലത്തെ യത്നങ്ങളുടെയും, സമരങ്ങളുടെയും ഫലമായി ലഭിച്ച സംസ്ഥാനത്തെ കെട്ടിപ്പടുക്കുക, എന്ന മഹത്തായ കടമയിൽ ഈ സഭയ്ക്കകത്തും പുറത്തുമുള്ള എല്ലാ കക്ഷികളുടെയും, ആളുകളുടെയും നിർലോഭമായ സഹകരണം ഉണ്ടാകുമെന്ന ഉറപ്പ്‌ എനിക്ക്‌ ആത്മവിശ്വാസം പകരുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് അച്യുതമേനോൻ സംസ്ഥാനത്തിന്റെ ആദ്യ ബജറ്റ്‌ പ്രസംഗം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button