KeralaLatest NewsNews

കേരളം കണ്ട കഴിവുകെട്ട ആഭ്യന്തരമന്ത്രിയായി മുഖ്യമന്ത്രി മാറി: എത്രയും പെട്ടെന്ന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് വിഡി സതീശൻ

കേരളം ഭയന്ന് വിറച്ച്‌ നില്‍ക്കുന്ന സാഹചര്യമാണുള്ളത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളം കണ്ട കഴിവുകെട്ട ആഭ്യന്തരമന്ത്രിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്നും ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധ ധര്‍ണ്ണ തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലാണ് ധര്‍ണ്ണ നടക്കുന്നത്.

‘നിലവിൽ ക്രമസമാധാന തകര്‍ച്ച, ഗുണ്ടാആക്രമണം,രാഷ്ട്രീയ കൊലപാതകങ്ങള്‍,അതിനും അപ്പുറത്തേക്കുള്ള പ്രശ്നങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സാഹചര്യമാണ്. ഈ വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വലിയൊരു ആയുധമാകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം’- അദ്ദേഹം പറഞ്ഞു.

Read Also: ‘ഇതാണ് ഇന്ത്യൻ നയതന്ത്രത്തിന്റെ ശക്തി’: 6 മണിക്കൂർ യുദ്ധം നിർത്തിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതിനെ പുകഴ്ത്തി മാധ്യമങ്ങൾ

‘കേരളം ഭയന്ന് വിറച്ച്‌ നില്‍ക്കുന്ന സാഹചര്യമാണുള്ളത്. മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച പൊലീസ് ഉദോഗസ്ഥരും കുറ്റാന്വേഷണ സംവിധാനങ്ങളും ഉള്ള സംസ്ഥാനമാണ് കേരളം എന്നിട്ടും ഗുണ്ടാ ആക്രമണം തടയുന്നതിനും, മയക്ക് മരുന്ന് മാഫിയയെ പ്രതിരോധിക്കുന്നതിനും സംസ്ഥാനത്തിന് സാധിക്കാതെ പോകുന്ന സ്ഥിതിവിശേഷം കേരളത്തിനുണ്ട്’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button