NattuvarthaKeralaNews

‘റഷ്യയിലുള്ള ആരെങ്കിലും പുടിനെ കൊല്ലണം, എല്ലാത്തിനും പരിഹാരമായി’: ആഹ്വാനവുമായി യുഎസ് സെനറ്റർ

വാഷിങ്ടൻ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ ആരെങ്കിലും കൊലപ്പെടുത്തണമെന്ന ആഹ്വാനവുമായി യുഎസ് സെനറ്റർ. റഷ്യയിലുള്ള ആരെങ്കിലും പുടിനെ കൊല്ലണമെന്നു ചാനൽ അഭിമുഖത്തിൽ യുഎസ് സെനറ്ററായ ലിൻഡ്സെ ഗ്രഹാം ആവശ്യപ്പെട്ടു. ഇത് എങ്ങനെ അവസാനിക്കണമെങ്കിൽ റഷ്യയിലുള്ള ആരെങ്കിലും മുന്നിലേക്കു വരണം, പുടിനെ ഇല്ലാതാക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.

യുഎസ് കോൺഗ്രസിൽ കഴിഞ്ഞ 20 വർ‌ഷത്തോളം പ്രവർത്തിക്കുന്ന സെനറ്റർ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായി ആയിരുന്നു. പുടിനും അദ്ദേഹത്തിന്റെ സൈനിക കമാൻഡർമാരും യുക്രെയ്നിൽ നടത്തുന്ന ‘യുദ്ധ കുറ്റകൃത്യങ്ങൾക്കും മനുഷ്യത്വത്തിനെതിരായ നടപടികൾ‌ക്കുമെതിരെ’ ലിൻഡ്സെ ഗ്രഹാം പ്രമേയം അവതരിപ്പിതും മാധ്യമ ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button