തിരുവനന്തപുരം: പല മേഖലകളിലും സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മികച്ച പ്രകടനം നടത്തുകയും പ്രശസ്തി നേടുകയും ചെയ്യുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. സ്ത്രീകള്‍ക്ക് വളരെ പ്രധാനമായൊരു സ്ഥാനം ഈ ലോകത്തുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, സ്ത്രീകള്‍ക്ക് വേണ്ട അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണ്.
സ്ത്രീകൾക്ക് വീട്ടിലും, പുറത്തും, ജോലി സ്ഥലത്തും മറ്റുമുള്ള അവകാശങ്ങള്‍ എന്തൊക്കെയാണ്, സമൂഹത്തില്‍ അവരുടെ അവകാശങ്ങള്‍ എന്തൊക്കെയാണ്. വേറിട്ട സാഹചര്യങ്ങളിൽ ഏത് അവകാശമാണ് അവര്‍ക്ക് ഉപയോഗപ്രദമാകുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കുന്നത് വളരെ നല്ലതാണ്. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന അവകാശങ്ങളെക്കുറിച്ച് വായിച്ചറിയാം.
സീറോ എഫ്ഐആര്‍
ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയായാല്‍, അവള്‍ക്ക് ഇന്ത്യയിലെ ഏത് പോലീസ് സ്റ്റേഷനിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഒരു പോലീസ് സ്റ്റേഷനും ഇരയുടെ എഫ്ഐആര്‍ എഴുതാന്‍ വിസമ്മതിക്കാന്‍ കഴിയില്ല. കൂടാതെ, രജിസ്റ്റര്‍ ചെയ്ത തപാല്‍ വഴിയോ ഇമെയില്‍ വഴിയോ സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനിലേക്ക് പരാതികള്‍ അയയ്ക്കാം.
അനുമതിയില്ലാതെ സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും പങ്കിടാന്‍ കഴിയില്ല
ഒരു സ്ത്രീയുടെ അനുമതിയില്ലാതെ അവളുടെ ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റ് / സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാൻ കഴിയില്ല. നിങ്ങളുടെ ഫോട്ടോകള്‍ പങ്കുവെച്ചാൽ നേരിട്ട് സൈറ്റുമായോ വ്യക്തിയുമായോ നിങ്ങള്‍ക്ക് ബന്ധപ്പെടാം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ സെക്ഷന്‍ -67, 66-ഇ, പ്രകാരം ഒരു വ്യക്തിയുടെ വ്യക്തിപരമായ നിമിഷങ്ങളുടെ ഒരു ചിത്രം അനുമതിയില്ലാതെ വരയ്ക്കുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ ഐ.ടി നിയമം വിലക്കുന്നു. ക്രിമിനല്‍ നിയമ (ഭേദഗതി) ആക്റ്റ് 2013 ലെ സെക്ഷന്‍ 354-സി പ്രകാരം, അനുമതിയില്ലാതെ ഒരു സ്ത്രീയുടെ സ്വകാര്യ ഫോട്ടോ വരയ്ക്കുകയോ പങ്കിടുകയോ ചെയ്യുന്നത് കുറ്റമായി കണക്കാക്കപ്പെടുന്നു.
കോവിഡ് നാലാം തരംഗം മേയ് മാസം ഉണ്ടായെക്കുമെന്ന് പഠനം
സ്ത്രീകള്‍ക്ക് തുല്യ വേതനം
1976 ലെ തുല്യ വേതന നിയമം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ ജോലിക്ക് തുല്യമായ വേതനം ഉറപ്പ് നല്‍കുന്നുണ്ട്. ഇന്നത്തെ കാലഘട്ടത്തില്‍ മിക്ക സ്ത്രീകളും ജോലിക്ക് പോകുന്നവരാണ്. വിദ്യാഭ്യാസം നേടി സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്നത്തെ കാലത്ത് സ്ത്രീകള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ത്തന്നെ അവര്‍ മികച്ച ജോലികളും കണ്ടെത്തുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണെങ്കില്‍, തുല്യ വേതനം ലഭിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്.
സ്ത്രീകളെ പോലീസ് രാത്രിയില്‍ അറസ്റ്റ് ചെയ്യാന്‍ പാടില്ല
സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, കുറ്റവാളിയോ കുറ്റാരോപിതയോ ആയ ഒരു സ്ത്രീയെ സൂര്യന്‍ അസ്തമിച്ച ശേഷം അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. ഒരു വനിതാ പോലീസിന് പോലും രാത്രിയില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. കുറ്റകൃത്യം വളരെ ഗൗരവമുള്ളതാണെങ്കില്‍, ഈ ഘട്ടത്തില്‍ മജിസ്ട്രേട്ടിന് രേഖാമൂലം വിവരങ്ങള്‍ നല്‍കാന്‍ പോലീസിന് ബാധ്യസ്ഥതയുണ്ട്. അതേസമയം, ഒരു സ്ത്രീക്ക് ബലാത്സംഗം, അക്രമം മുതലായ ഏതെങ്കിലും സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, വളരെക്കാലം കഴിഞ്ഞാലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ അവകാശമുണ്ട്.
അന്തസിനും മാന്യതയ്ക്കുമുള്ള അവകാശം
ഏതെങ്കിലും കേസില്‍ പ്രതി ഒരു സ്ത്രീയാണെങ്കില്‍, അവളുടെ വൈദ്യപരിശോധന നടപടിക്രമങ്ങള്‍ മറ്റൊരു സ്ത്രീയോ അല്ലെങ്കില്‍, വനിതാ നിയമപാലകരുടെ സാന്നിധ്യത്തിലോ വേണം നടത്താന്‍.
മോശം ചിത്രീകരണം
ഒരു സ്ത്രീയുടെ രൂപം അല്ലെങ്കില്‍ ഏതെങ്കിലും ശരീരഭാഗത്തെക്കുറിച്ച് നീചമായതോ, അവഹേളിക്കുന്നതോ, അല്ലെങ്കില്‍ പൊതു ധാര്‍മ്മികതയെ അപകീര്‍ത്തിപ്പെടുത്തുകയോ ആയ ചിത്രീകരണം കുറ്റമാണ്.
ജോലി സ്ഥലത്തെ പീഡനം
ജോലി സ്ഥലത്ത് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നത് നിയമപരമായ കുറ്റകൃത്യമാണ്. ഒരു സ്ത്രീക്ക് ജോലി സ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങളോ ചൂഷണങ്ങളോ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശമുണ്ട്. ഈ നിയമപ്രകാരം, അതിക്രമം നേരിട്ട് 3 മാസത്തിനുള്ളില്‍ രേഖാമൂലം പരാതി നല്‍കാം.
ഈ ഭക്ഷണങ്ങൾ പ്രമേഹരോഗത്തെ വിളിച്ചുവരുത്തും!
ഗാര്‍ഹിക പീഡനം
ഇന്ത്യന്‍ ഭരണഘടനയുടെ 498-ാം വകുപ്പ് പ്രകാരം ഭാര്യയെ, സ്ത്രീയെ, പങ്കാളിയെ, അമ്മയെ, സഹോദരിയെ പോലുള്ള വീട്ടില്‍ താമസിക്കുന്ന സ്ത്രീയെ ഗാര്‍ഹിക പീഡനത്തില്‍ നിന്ന് (വാക്കാലുള്ള, സാമ്പത്തിക, വൈകാരിക, ലൈംഗികത ഉള്‍പ്പെടെ) സംരക്ഷണം നല്‍കുന്നു. ഭര്‍ത്താവ്, ബന്ധുക്കള്‍, മറ്റ് പുരുഷന്‍മാര്‍ എന്നിവരുടെ കൈയില്‍ നിന്ന് സ്ത്രീക്ക് സംരക്ഷണം ഉറപ്പ് നല്‍കുന്നു. പ്രതിക്ക് മൂന്ന് വര്‍ഷം വരെ തടവും പിഴ ശിക്ഷയും ചുമത്തപ്പെടും.
സൗജന്യ നിയമ സഹായം
ലീഗല്‍ സര്‍വീസസ് അതോറിറ്റി ആക്റ്റ് പ്രകാരം, ബലാത്സംഗത്തിനിരയായ സ്ത്രീകള്‍ക്ക് സൗജന്യ നിയമ സഹായമോ നിയമ സേവന അതോറിറ്റിയുടെ സഹായമോ ലഭിക്കാന്‍ അവകാശമുണ്ട്. സ്ത്രീകള്‍ക്കായി ഒരു അഭിഭാഷകനെ വയ്‌ക്കേണ്ടതുമുണ്ട്.
Post Your Comments