കൊച്ചി: പീഡനക്കേസിൽ തരം താഴ്ത്തപ്പെട്ട പി. ശശിയെ സംസ്ഥാന സമിതിയിലേക്ക് ഉയർത്തിയത് തെറ്റായ സന്ദേശം നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സമിതി അംഗങ്ങളെ തെരഞ്ഞടുക്കാനുള്ള അവകാശം സംസ്ഥാന സമ്മേളനത്തിനാണെന്നും പിണറായി വിജയനാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദേശിച്ചതെന്നും കോടിയേരി പറഞ്ഞു.
അതേസമയം, സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയിൽ തിരശീല വീഴുമ്പോൾ മൂന്നാമതും പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെയാണ് പാർട്ടി തിരഞ്ഞെടുത്തത്. പോരാട്ടങ്ങളുടെ അനുഭവ കരുത്തും നേതൃപാടവത്തിന്റെ തിളങ്ങുന്ന മുഖവുമായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന ഘടകത്തെ നയിക്കുമെന്ന് പറഞ്ഞ് സീതാറാം യെച്ചൂരിയാണ് പ്രഖ്യാപനം നടത്തിയത്.
കൊച്ചിയിൽ ദിവസങ്ങളായി നടന്നു വരുന്ന സമ്മേളനത്തിന് ഇന്ന് സമാപനമായി. സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റിയിലേക്ക് പുതിയ 16 പേരെ തിരഞ്ഞെടുക്കുകയും, 12 പേരെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. പി കരുണാകരന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, കെ ജെ തോമസ്, എം എം മണി, എം ചന്ദ്രന്‍, കെ അനന്ത ഗോപന്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, ജി സുധാകരന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, സി പി നാരായണന്‍, ജെയിംസ് മാത്യൂ എന്നിവരാണ് കമ്മറ്റിയിൽ ഒഴിവായത്.
Post Your Comments