കൊച്ചി: കേരളത്തിൽ സി.പി.എമ്മില്‍ ഇപ്പോഴും വിഭാഗീയതയുടെ അവിശിഷ്ടങ്ങള്‍ ഉണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിഭാഗീയതയുടെ വിത്തുകള്‍ വിതറാന്‍ ആരെയും അനുവദിക്കില്ലെന്നും ഇത് പൂര്‍ണമായും തുടച്ചുനീക്കാന്‍ ജില്ലാ കമ്മിറ്റികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘സംസ്ഥാനതല വിഭാഗീയത പൂര്‍ണമായും അവസാനിച്ചെങ്കിലും പ്രാദേശികമായി ചില ആളുകളെ കേന്ദ്രീകരിച്ച് ഗ്രൂപ്പിസം നടക്കുന്നു. അതിനെതിരെ കര്‍ശനമായി നടപടി സ്വീകരിക്കും. പാര്‍ട്ടി വിദ്യാഭ്യാസം ഇനി താഴെതട്ടുവരെ ശക്തിപ്പെടുത്തും. ബ്രാഞ്ചുകളിലും അനുഭാവി ഗ്രൂപ്പുകളിലും അടക്കം രാഷ്ട്രീയ തീരുമാനം ചര്‍ച്ച ചെയ്യണം. അഭിപ്രായങ്ങള്‍ പറയാനും സംശയം ചോദിക്കാനും അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും പൂര്‍ണമായ അവസരം നല്‍കും. അതിനുള്ള മറുപടി നേതൃത്വം നല്‍കുകയും വേണം’-കോടിയേരി അറിയിച്ചു.
Read Also: ഉക്രൈൻ അധിനിവേശത്തിനെതിരെ യുഎൻ ജനറൽ അസംബ്ലിയിൽ റഷ്യയ്ക്കെതിരായി ചരിത്രപരമായ വോട്ടെടുപ്പ്
‘പാര്‍ട്ടി പ്രവര്‍ത്തകര്‍ മണല്‍, റിയല്‍ എസ്റ്റേറ്റ് മാഫിയക്കുവേണ്ടി പ്രവര്‍ത്തിക്കരുത്. പൊലീസില്‍ ചിലയിടങ്ങളില്‍ പ്രശ്നങ്ങളുണ്ടെന്നും സംസ്ഥാന സെക്രട്ടറി സമ്മതിച്ചു. അത് പരിഹരിക്കും. തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കുന്നുണ്ട്’- അദ്ദേഹം ചൂണ്ടികാട്ടി.
Post Your Comments