Latest NewsKeralaNattuvarthaNewsIndia

ആരോടും മിണ്ടാതെ, മിഴികളിൽ നോക്കാതെ മഞ്ഞിൽ മായുന്ന മൂക സന്ധ്യ: ‘എല്ലാം കഴിഞ്ഞില്ലേ’യെന്ന് മാത്രം പറഞ്ഞ് ജി മടങ്ങി

കൊച്ചി: സംസ്ഥാന കമ്മറ്റിയിൽ നിന്ന് സ്ഥാനം നഷ്ടപ്പെട്ട ജി സുധാകരൻ മാധ്യമങ്ങളോട് ഒന്നും മിണ്ടാതെ മടങ്ങിപ്പോയി. ‘എല്ലാം കഴിഞ്ഞില്ലേ’ എന്ന് മാത്രമാണ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ് പുറത്തിറങ്ങിയ ജി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്. സുധാകരന്‍ അടക്കം 13 പേരെയാണ് സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയത്. പുതിയതായി 16 പേരെ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

Also Read:സംസ്ഥാന ബജറ്റിനെ കേരളം ഉറ്റുനോക്കാൻ തുടങ്ങിയിട്ട് 65 വർഷങ്ങൾ… ആദ്യ ബജറ്റിലെ ചില കൗതുക വിശേഷങ്ങൾ!

പ്രായം ഒരു പ്രശ്നമാണെന്നാണ് തികഞ്ഞ പാർട്ടി പ്രവർത്തകനായ സുധാകാരനെ പുറത്താക്കിയതിനു സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയ വിശദീകരണം. തന്നെ നിർദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും തിരഞ്ഞെടുത്തത് പാർട്ടി അംഗങ്ങളാണെന്നും കോടിയേരി പറഞ്ഞു.

എന്നാൽ, ഇപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് മാത്രം പാർട്ടിയിൽ പ്രായത്തിന്റെ കാര്യത്തിൽ ഇളവുണ്ട്. 75 വയസ് എന്ന പ്രായപരിധി കര്‍ശനമാക്കിയപ്പോഴും മുഖ്യമന്ത്രിയെ അത് ബാധിച്ചിട്ടില്ല. വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, പി.കരുണാകരന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ഉണ്ണികൃഷ്ണ പിള്ള, കെ.പി സഹദേവന്‍, കെ.ജോ തോമസ്, എം.എം മണി, പി.പി വാസുദേവന്‍, സി.പി നാരായണന്‍, എം ചന്ദ്രന്‍, കെ.വി രാമകൃഷ്ണന്‍ എന്നിവരാണ് കമ്മറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button