ബെയ്ജിംഗ്: കോവിഡ് പ്രതിരോധത്തില്‍ ലോകത്തില്‍ തന്നെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന രാജ്യങ്ങളില്‍ ഒന്ന് തങ്ങളാണെന്ന അവകാശവാദവുമായി ചൈന. രാജ്യത്ത് നടപ്പിലാക്കിയ സീറോ കോവിഡ് സമീപനം കോവിഡിനെ പിടിച്ചുകെട്ടുന്നതില്‍ നിര്‍ണായകമായെന്ന് നാഷണല്‍ പീപ്പിള്‍ കോണ്‍ഗ്രസിന്റെ വക്താവ് ഷാങ് യെസൂയി പറഞ്ഞു. ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു യെസൂയി ഇക്കാര്യം പറഞ്ഞത്.
കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങളില്ലാം തന്നെ പ്രാദേശിക ലോക്ഡൗണ്‍ കൊണ്ടുവന്നതും, അന്താരാഷ്ട്ര-ആഭ്യന്തര യാത്രകളില്‍ പാലിച്ച കര്‍ശനമായ നിയന്ത്രണങ്ങളുമാണ് തങ്ങളുടെ വിജയത്തിന് അടിസ്ഥാനമെന്നും ചൈന പറഞ്ഞു. രാജ്യമിപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ശരിയായ ദിശയിലാണെന്നും, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്, രോഗം ബാധിച്ചവരും, മരണപ്പെട്ടവരും താരതമ്യേന കുറവാണെന്നുമുള്ള ഡാറ്റകളും, സാമ്പത്തിക മേഖലയിലുണ്ടാക്കിയ ചലനങ്ങളും ചൂണ്ടിക്കാട്ടിയാണ് യെസൂയി ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസം, 61 കോവിഡ് കേസുകളായിരുന്നു ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ 1,10,258 കേസുകളാണ് ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 4,636 മരണമാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ, മരണത്തിന്റെയും രോഗികളുടെയും യഥാർത്ഥ കണക്ക്, ചൈന മറച്ചു വെച്ചിട്ടുള്ളതായാണ് ആഗോള തലത്തിൽ പോലും ആരോപണം. 2019ല്‍ ചൈനയിലെ വുഹാന്‍ പ്രവിശ്യയിലായിരുന്നു ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് ലോകമെമ്പാടും പടര്‍ന്നുപിടിച്ച കോവിഡ് ആറ് ലക്ഷത്തിലധികം ആളുകളുടെ ജീവനായിരുന്നു അപഹരിച്ചത്.
Post Your Comments