ബ്രെസ്റ്റില: റഷ്യ-യുക്രൈന്‍ പ്രതിനിധികളുടെ രണ്ടാംവട്ട സമാധാന ചര്‍ച്ച തുടങ്ങി. ബെലാറസ് -പോളണ്ട് അതിര്‍ത്തിയായ ബ്രെസ്റ്റിലാണ് രണ്ടാംവട്ട ചര്‍ച്ച നടക്കുന്നത്. റഷ്യയുടെ വെടിനിര്‍ത്തലാണ് ചര്‍ച്ചയുടെ മുഖ്യ അജണ്ടയെന്ന് യുക്രൈന്‍ പ്രതിനിധി പറഞ്ഞു.
രാജ്യത്തെ സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തരുതെന്നും പലായനം ചെയ്യുന്നവര്‍ക്ക് സുരക്ഷിത പാത ഒരുക്കണമെന്നും യുക്രൈന്‍ പ്രതിനിധി ആവശ്യപ്പെട്ടു. രണ്ടു ദിവസം മുന്‍പ് ബെലറൂസില്‍ നടന്ന റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ച ഫലം കണ്ടിരുന്നില്ല.
അതിനിടെ, അധിനിവേശം നടത്തിയതിന് റഷ്യ വലിയ വില നല്‍കേണ്ടിവരുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളൊഡിമിർ സെലന്‍സ്‌കി പറഞ്ഞു. യുദ്ധത്തിനു ശേഷം,യുക്രൈന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments