ദുബായ്: സ്‌കൂളുകളിലും, യൂണിവേഴ്സിറ്റികളിലും ഔട്ഡോർ ഇടങ്ങളിൽ മാസ്‌കുകൾ നിർബന്ധമല്ലെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിലാണ് ദുബായ് നോളേജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാലയങ്ങളിലെ ഇൻഡോർ ഇടങ്ങളിൽ മാസ്‌കുകൾ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
കിന്റർഗാർട്ടനുകൾക്കും ഈ ഇളവ് ബാധകമാണ്. കോവിഡ് രോഗബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ എന്നവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ഐസൊലേഷൻ ആവശ്യമില്ല. ഇവർക്ക് വിദ്യാലയങ്ങളിൽ നേരിട്ടെത്താൻ അനുമതി നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന സമ്പർക്ക പട്ടികയിലുള്ളവർക്ക് വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നതല്ല. കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നവർ 10 ദിവസം ഐസൊലേഷനിൽ തുടരേണ്ടതാണെന്നും നിർദ്ദേശമുണ്ട്.
Post Your Comments