മൊഹാലി: നൂറാം ടെസ്റ്റിനിറങ്ങുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് ഗംഭീര വിജയം സമ്മാനിക്കുമെന്ന് പേസർ ജസ്‌പ്രീത് ബുമ്ര. 100 ടെസ്റ്റുകള്‍ കളിക്കുക ഏത് താരത്തെ സംബന്ധിച്ചും സ്‌പെഷ്യലായ നേട്ടമാണെന്നും ഇന്ത്യന്‍ ടീമിനായി ഏറെ സംഭാവനകള്‍ നല്‍കിയ താരമാണ് വിരാട് കോഹ്‍ലിയെന്നും ബുമ്ര പറഞ്ഞു.
‘100 ടെസ്റ്റുകള്‍ കളിക്കുക ഏത് താരത്തെ സംബന്ധിച്ചും സ്‌പെഷ്യലായ നേട്ടമാണ്. ഇന്ത്യന്‍ ടീമിനായി ഏറെ സംഭാവനകള്‍ നല്‍കിയ താരമാണ് കോഹ്ലി, അത് തുടരും. തന്‍റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ പിന്നിടുന്ന കോഹ്ലിയെ അഭിനന്ദിക്കുന്നു. നൂറ് ടെസ്റ്റുകളെന്നത് കോഹ്ലിയുടെ കഠിനാധ്വാനത്തിന്‍റെ നേട്ടമാണ്. നൂറാം ടെസ്റ്റില്‍ വിജയത്തേക്കാള്‍ വലിയൊരു സമ്മാനം കോഹ്ലിക്ക് നല്‍കാനില്ല’ ബുമ്ര പറഞ്ഞു.
Read Also:- മുഖത്തെ ചെറുദ്വാരം അടയ്ക്കാന്‍ പഞ്ചസാര!
അതേസമയം, നൂറാം ടെസ്റ്റിനിറങ്ങുന്ന കോഹ്‌ലിയെ പ്രശംസിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി രംഗത്തെത്തി. ഇന്ത്യക്കായി വളരെ കുറച്ച് കളിക്കാരെ 100 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ളൂവെന്നും ഈ നാഴികക്കല്ല് പിന്നിടുന്നതില്‍ കോഹ്‌ലി തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നുവെന്നും ഗാംഗുലി പറഞ്ഞു. കുടുംബവുമൊത്ത് ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുന്ന ഗാംഗുലി കോഹ്‌ലിയുടെ നൂറാം ടെസ്റ്റിനായി മൊഹാലിയില്‍ എത്തുമെന്നും വ്യക്തമാക്കി.
Post Your Comments