വര്‍ക്കല: കരുനിലക്കോട്ട് കാര്‍ കത്തിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വര്‍ക്കല കരുനിലക്കോട് ചരുവിള വീട്ടില്‍ വിമല്‍ (27), കരുനിലക്കോട് വലിയവീട്ടില്‍ പ്രദീപ് (33) എന്നിവരാണ് അറസ്റ്റിലായത്.
തലശ്ശേരി സ്വദേശിയും വര്‍ക്കലയില്‍ വിവാഹം കഴിച്ച് താമസിക്കുകയും ചെയ്യുന്ന സജീവിന്റെതാണ് അഗ്നിക്കിരയായ ഇന്‍ഡിഗോ കാര്‍. ഞായറാഴ്ച രാത്രി കരുനിലക്കോട് കുന്നുംപുറം ഭദ്രാദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ വാക്കേറ്റം നടന്നിരുന്നു.
Read Also : ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടു: 51-കാരന്റെ കൈയ്യും കാലും തല്ലിയൊടിച്ച് സിപിഎം ഏരിയാ സെക്രട്ടറി
തുടർന്ന്, പ്രതികള്‍ കാർ കത്തിക്കുന്നതിനായി പെട്രോള്‍ ബങ്കിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് കുപ്പിയില്‍ പെട്രോള്‍ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. വര്‍ക്കല ഡിവൈ.എസ്.പി നിയാസ് പിയുടെ നേതൃത്വത്തില്‍ വര്‍ക്കല സി.ഐ പ്രശാന്ത്, എസ്.ഐമാരായ അജിത്ത് കുമാര്‍, അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments