Latest NewsIndiaBollywoodNewsEntertainment

 മർദ്ദനത്തിൽ തലച്ചോറില്‍ രക്തസ്രാവം, രാവിലെ മുതല്‍ രാത്രിവരെ മദ്യപാനം: ഭര്‍ത്താവിനെതിരെ യുവനടി

വിവാഹത്തിന് ശേഷം, ഞാന്‍ അയാളുടെ പൂര്‍ണ നിയന്ത്രണത്തിലായി

മുംബൈ: ഭര്‍ത്താവില്‍ നിന്നുണ്ടായ ദുരാനുഭവത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി നടി പൂനം പാണ്ഡെ. ഭര്‍ത്താവ് സാം ബോംബെയ്‌ക്കെതിരെയാണ് ഗാർഹിക പീഡന ആരോപണം നടി വീണ്ടും ഉയർത്തിയിരിക്കുന്നത്. കങ്കണ റണൗത്ത് അവതാരികയായ ലോക്കപ്പ് ഷോയിലാണ് വിവാഹത്തിന് ശേഷം ഭർത്താവിൽ നിന്നുണ്ടായ ദുരാനുഭവത്തെക്കുറിച്ചു പൂനം തുറന്നു പറഞ്ഞത്.

‘വിവാഹത്തിന് ശേഷം, ഞാന്‍ അയാളുടെ പൂര്‍ണ നിയന്ത്രണത്തിലായി. അല്‍പ്പനേരം ഒറ്റക്കിരിക്കാനോ സ്വന്തം ഫോണ്‍ ഉപയോഗിക്കാനോ അനുവദിച്ചിരുന്നില്ല. രാവിലെ മുതല്‍ രാത്രിവരെ തുടര്‍ച്ചയായി മദ്യപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യും. മര്‍ദ്ദനമേറ്റ് തലച്ചോറില്‍ രക്തസ്രാവമുണ്ടായി വൈദ്യ സഹായം തേടി. ഇപ്പോഴും ആ പരിക്ക് മാറിയിട്ടില്ല. എനിക്ക് അയാളുടെ അനുവാദമില്ലാതെ പുറത്തിറങ്ങാന്‍ കഴിയില്ലായിരുന്നു. എപ്പോഴും അയാള്‍ക്കൊപ്പം മാത്രം സമയം ചെലവഴിക്കണം. എന്റെ ക്ഷമ നശിച്ചു. ഒരുപാട് വട്ടം ബന്ധം നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ ഞാന്‍ അയാളെ സ്‌നേഹിക്കുകയോ വെറുക്കുകയോ ചെയ്യുന്നില്ല’.- പൂനം പറഞ്ഞു.

read also: ഭാര്യയെ ഡൈവോഴ്സ് ചെയ്ത് തന്നെ വിവാഹം ചെയ്തോളാമെന്ന് പറഞ്ഞു അടുത്തു കൂടിയ ‘പൊതുപ്രവർത്തക’ന്റെ ചതി: കുറിപ്പ്

2020 സെപ്റ്റംബറിലാണ് പൂനം പാണ്ഡെയും സാം ബോബെയും വിവാഹിതരായത്. വിവാഹം കഴിഞ്ഞു ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ഭര്‍ത്താവിനെതിരെ പീഡന പരാതിയുമായി പൂനം രംഗത്തെത്തിയിരുന്നു. നടിയുടെ പരാതി പ്രകാരം മുംബൈ പൊലീസ് സാമിനെ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button