ThrissurLatest NewsKeralaNattuvarthaNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു: വിദ്യാര്‍ത്ഥികള്‍ പിടിയിൽ

പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി വീട്ടില്‍ അശുതോഷ് (18), വലിയ വീട്ടില്‍ ജോയല്‍ (18), പോനിശേരി വീട്ടില്‍ ഷിനാസ് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി വീട്ടില്‍ അശുതോഷ് (18), വലിയ വീട്ടില്‍ ജോയല്‍ (18), പോനിശേരി വീട്ടില്‍ ഷിനാസ് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മതിലകം ഇന്‍സ്‌പെക്ടര്‍ ടികെ ഷൈജുവും സംഘവും ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ കൂടി ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പ്രണയം നടിച്ചാണ് കേസില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കൂടെ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിനിയുടെ നഗ്‌നചിത്രം കൈക്കലാക്കിയത്. തുടർന്ന്, സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പേരും, സ്‌കൂളിന്റെ പേരും ചേര്‍ത്താണ് മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് അയച്ചു കൊടുത്തത്.

Read Also : കാട്ടുപന്നി കുറുകെ ചാടി : ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിൽ പരാതി നൽകിയതോടെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

എസ്‌ഐ ലാല്‍സണ്‍, എഎസ്‌ഐ ബാബു, സീനിയര്‍ സിപിഒ തോമസ്, ഷാന്‍ മോന്‍, അനിക്കുട്ടന്‍, സിപിഒമാരായ ആന്റണി, ഷിജു, മനോജ്, ഹോം ഗാര്‍ഡ് അന്‍സാരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button