ന്യൂഡൽഹി : ഇന്ത്യ കൂടുതൽ ശക്തരാകുന്നതിനാലാണ്, യുക്രൈനിൽ നിന്നും പൗരൻമാരെ വേഗത്തിൽ ഒഴിപ്പിക്കാൻ തങ്ങൾക്ക് സാധിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുങ്ങി കിടക്കുന്നവരെ തിരികെയെത്തിക്കാനുള്ള തീവ്ര ശ്രമങ്ങൾ സർക്കാർ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സോൻഭദ്ര റാലിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഓപ്പറേഷൻ ഗംഗയുടെ കീഴിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഒഴിപ്പിക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. 1000 പൗരൻമാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന് കഴിഞ്ഞു. രക്ഷാപ്രവർത്തന നടപടികൾ വേഗത്തിലാക്കുന്നതിന് 4 മന്ത്രിമാരെ അവിടേക്ക് അയച്ചിട്ടുണ്ട്, ഇന്ത്യക്കാരുടെ സുരക്ഷിതമായ യാത്രയ്ക്കായി യാതൊരു വിട്ടുവീഴ്ചയും സർക്കാർ ചെയ്യില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments