കൊച്ചി: മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രനടപടി ചോദ്യം ചെയ്ത് നൽകിയ ഹർജി തള്ളിക്കൊണ്ട്, കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടത്തിയ വിധിപ്രസ്താവം നിരാശപ്പെടുത്തുന്നതാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തി, ഭരണകൂടത്തിന്റെ വാദം മാത്രം കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞിട്ടുള്ളതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എസ് നിസാർ പ്രസ്താവനയിൽ പറഞ്ഞു.
ഭരണഘടനയും അതിലെ മൗലികാവകാശങ്ങളും പരിഗണിക്കാതെ ഭരണകൂടത്തിന്റെ പ്രതികാര നടപടികളെ മുഖവിലക്ക് എടുക്കുന്ന സമീപനം കോടതികളിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന് ജുഡീഷ്യറി മൗനസമ്മതം മൂളുകയാണ് ചെയ്യുന്നതെന്നും നിസാർ ആരോപിച്ചു.
സിപിമ്മിൽ നിന്ന് 75 തികഞ്ഞവരും ചില മുതിർന്ന നേതാക്കളും ഒഴിവാകും: സെക്രട്ടറിയേറ്റിൽ പുതുമുഖങ്ങൾ
രാജ്യസുരക്ഷ എന്നത് രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും ബാധ്യതയാണെന്നും അതിനെ സീൽ ചെയ്ത കവറിലാക്കി സർക്കാരിന്റെ സ്വകാര്യ വിഷയമാക്കി വെക്കുന്നത് അതിന്റെ മറവിൽ ഭരണകൂട വേട്ടയ്ക്ക് കളമൊരുക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങൾ തിരുത്താൻ ഉത്തരവാദിത്തമുള്ള കോടതികൾ മൗനം പാലിക്കുന്നതിലൂടെ കോടതികളും പക്ഷപാതത്തിന്റെ ഭാഗമാണെന്നു വിശ്വസിക്കാൻ ജനങ്ങൾ നിർബന്ധിക്കപ്പെടുകയാണെന്നും നിസാർ വ്യക്തമാക്കി.
പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കുകയും ന്യൂനപക്ഷ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെ നിയമനടപടികളുടെ നൂലാമാലകളിൽ കുടുക്കി നിശബ്ദമാക്കാനുമുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കത്തെ ചെറുക്കേണ്ടതുണ്ടെന്നും എസ് നിസാർ കൂട്ടിച്ചേർത്തു.
Post Your Comments