വാഷിംഗ്ടൺ: റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ റഷ്യക്കെതിരായി നടപടികള്‍ കടുപ്പിച്ച് യുഎസ്. പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്ക യുക്രെയിനൊപ്പമാണെന്നും സാമ്പത്തിക സഹായം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്.
ആക്രമണത്തിന് റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. യുക്രൈന് നേരെയുള്ള റഷ്യയുടെ ആക്രമണം യാതൊരു പ്രകോപനവുമില്ലാതെയാണ് നടന്നത്. ഏകാധിപത്യത്തിന് മേല്‍ ജനാധിപത്യം വിജയിക്കുമെന്നും ബൈഡന്‍ പറഞ്ഞു.
Read Also : സാമ്പത്തിക പ്രതിസന്ധി : ക്ഷീരകര്‍ഷകൻ ജീവനൊടുക്കിയ നിലയിൽ
ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഇളക്കാൻ ശ്രമിച്ച പുടിൻ ഉപരോധത്തോടെ ഒറ്റപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ വ്യോമപാതയിൽ റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായും ബൈഡൻ അറിയിച്ചു.
Post Your Comments