Latest NewsIndiaNews

ഉക്രൈൻ പ്രതിസന്ധി:രക്ഷാപ്രവർത്തനത്തിൽ ഒന്നാമത് ഇന്ത്യ, യുഎസ്, ചൈന, യുകെ എന്നിവരേക്കാൾ മികച്ച് നിൽക്കുന്നത് എന്തുകൊണ്ട്?

ന്യൂഡൽഹി: ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്തുന്നതിനായുള്ള ‘ഓപ്പറേഷൻ ഗംഗ’ പുരോഗമിക്കുന്നു. അടുത്ത മൂന്ന് ദിവസത്തിൽ 26 വിമാനങ്ങൾ കൂടി ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ അയക്കും. ഇവിടങ്ങളിൽ, ഇപ്പോൾ തന്നെ നിരവധി വിദ്യാർത്ഥികൾ അഭയം തേടിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ നാല് കേന്ദ്ര കാബിനറ്റ് മന്ത്രിമാരെ ഉക്രൈന്റെ അയൽരാജ്യങ്ങളിലേക്ക് അയച്ചിരുന്നു. മണിക്കൂറുകൾക്ക് മുൻപ്, ഡൽഹിയിലെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത് ബുച്ചാറസ്റ്റിൽ നിന്നും 269 പേരെ വഹിച്ചുകൊണ്ടുള്ള വിമാനമായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഉക്രൈനിൽ നിന്നും ഇന്ത്യയിലെത്തിയ, പതിനൊന്നാമത്തെ വിമാനമായിരുന്നു ഇത്. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി കൂടുതൽ ഇന്ത്യാക്കാർ ഇന്ന് തിരികെയെത്തും.

അമേരിക്ക, ചൈന തുടങ്ങി ലോകത്തെ ഏറ്റവും വലിയവൻ മുതൽ ചെറിയവരിൽ പെട്ട പാകിസ്ഥാൻ വരെ തങ്ങളുടെ ജനങ്ങളെ ദുരന്തമുഖത്ത് ഉപേക്ഷിച്ചപ്പോൾ, കൃത്യസമയത്ത് രക്ഷപ്പെടുത്താൻ കഴിയാതെ വന്നപ്പോൾ, ഇന്ത്യ തങ്ങളുടെ പൗരന്മാരെ രക്ഷിച്ചെടുക്കുകയാണ്. പറഞ്ഞയക്കാനും സ്വീകരിക്കാനും ഉയർന്ന ഉദ്യോഗസ്ഥർ ആണുള്ളത്. ഇന്നലെ രാവിലെ മുതൽ ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ 1377 ഇന്ത്യക്കാരെ ആണ് നാട്ടിലെത്തിച്ചത്. പോളണ്ടിൽ നിന്ന് മൂന്ന് വിമാനങ്ങളിലായി 600 നടുത്ത് ഇന്ത്യക്കാർ ഇന്ന് തിരിക്കും. എല്ലാ ഇന്ത്യക്കാരെയും മടക്കി കൊണ്ടു വരാനുള്ള നടപടികൾ ഊർജിതമായി നടക്കുകയാണ്.

Also Read:കീവിൽ ഇന്ത്യക്കാർ ആരും ബാക്കിയില്ല, 24 മണിക്കൂറിനുള്ളിൽ 1300 പേരെ ഒഴിപ്പിച്ചെന്ന് കേന്ദ്രം

റഷ്യ കഴിഞ്ഞയാഴ്ചയാണ് കര, വ്യോമ, കടൽ വഴി ഉക്രൈന് നേരെയുള്ള ആക്രമണം അഴിച്ചുവിട്ടത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ ഒരു രാജ്യം മറ്റൊരു രാജ്യത്തിനെതിരെ നടത്തുന്ന ഏറ്റവും മോശകരമായ യുദ്ധമാണ് നിലവിൽ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉക്രൈനിൽ ആരംഭിച്ച റഷ്യൻ അധിനിവേശത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 352 സാധാരണക്കാർ ആണ്. 14 കുട്ടികൾ ആണ് റഷ്യയുടെ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത്. ഷെല്ലാക്രമണത്തിൽ 116 കുട്ടികളടക്കം 1,684 പേർക്ക് ഇതുവരെ പരിക്കേറ്റതായും ഉക്രൈന്റെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

യുദ്ധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന്, കഴിഞ്ഞ ഏതാനും ആഴ്ചകളായി യു.എസ്, യു.കെ, ചൈന, ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ ശ്രമങ്ങൾ നടത്തിവരികയായിരുന്നു. യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്ന് തങ്ങളുടെ പൗരന്മാരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും പുരോഗമിക്കുകയാണ്. ഉക്രൈനിലെ വിദ്യാഭ്യാസ, ശാസ്ത്ര മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഏകദേശം 80,000 അന്തർദ്ദേശീയ വിദ്യാർത്ഥികൾ രാജ്യത്ത് പഠിക്കുന്നുണ്ട്. അതിൽ തന്നെ, മൊത്തം വിദേശ വിദ്യാർത്ഥികളുടെ നാലിലൊന്ന് ഇന്ത്യക്കാരാണ്. മൊറോക്കോ, അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണവും കൂടുതലാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ്

യുദ്ധം ആരംഭിച്ചപ്പോൾ തന്നെ, ദുരന്തമുഖത്ത് നിന്നും നിങ്ങളെ രക്ഷപെടുത്താൻ സർക്കാരിന് കഴിയില്ല എന്ന് തങ്ങളുടെ പൗരന്മാരോട് യു.എസ് വ്യക്തമാക്കിയിരുന്നു. ‘സുരക്ഷിതമാണെങ്കിൽ ലഭ്യമായ ഗതാഗത ഓപ്ഷനുകൾ സ്വന്തം കണ്ടെത്തുക, അതുപോയോഗിച്ച് അതിർത്തി കടക്കുക’ എന്ന നിർദേശവും യു.എസ് നൽകി. യഥാർത്ഥത്തിൽ, തങ്ങളുടെ പൗരന്മാരെ വെടിക്കോപ്പുകൾക്കിടയിൽ ഉപേക്ഷിക്കുകയായിരുന്നു യു.എസ് ചെയ്തത്. എന്നിരുന്നാലും, കുടുങ്ങിക്കിടക്കുന്നവർക്ക് ആശയവിനിമയത്തിനായി പ്രാദേശിക, അന്തർദേശീയ (യുഎസ് അടിസ്ഥാനമാക്കിയുള്ള) ഫോൺ നമ്പറുകൾ ഉൾപ്പെടുന്ന ഒരു പട്ടിക യു.എസ് എംബസി ഫെബ്രുവരി 22-ന് പുറത്തിറക്കിയിരുന്നു. വിവിധ അതിർത്തികളിലെ ബോർഡർ മുറിച്ചുകടക്കാനുള്ള ക്രോസിംഗ് പോയിന്റുകളും, ബന്ധപ്പെടേണ്ട നിയുക്ത എംബസി ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകളും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ആവശ്യമുള്ളപ്പോൾ ഇവരുമായി ബന്ധപ്പെട്ട് വേണ്ടത് സ്വയം സ്വീകരിക്കാം എന്നായിരുന്നു യു.എസ് തങ്ങളുടെ പൗരന്മാർക്ക് നൽകിയ നിർദേശം.

Also Read:‘വിടരാതെ പോയ മലരേ, തേങ്ങിക്കൊണ്ട് ഞാനും മീഡിയാ വണ്ണിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു’: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

ഫെബ്രുവരി 27 ന്, റഷ്യൻ അധിനിവേശം ശക്തമാക്കിയപ്പോൾ, ജോ ബൈഡൻ സർക്കാർ യുഎസ് പൗരന്മാരോട് എത്രയും പെട്ടന്ന് കിട്ടുന്ന വിമാനത്തിൽ രക്ഷപെടാൻ നിർദേശം നൽകിയിരുന്നു. ഉക്രൈൻ അധിനിവേശത്തിനായി റഷ്യ തങ്ങളുടെ അതിർത്തികൾ അടച്ചതോടെയാണ്, സ്വയം രക്ഷപെടാൻ ബൈഡൻ നിർദേശം നൽകിയത്. ‘ഇപ്പോഴും ലഭ്യമായ വാണിജ്യ ഓപ്ഷനുകൾ വഴി യുഎസ് പൗരന്മാർ ഉടൻ റഷ്യ വിടുന്നത് പരിഗണിക്കണം. യുഎസ് സർക്കാരിനെ ആശ്രയിക്കാത്ത, സ്വയം നടപ്പാക്കാൻ കഴിയുന്ന ഒരു പദ്ധതി കണ്ടെത്തണം’, യുഎസ് തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു.

ചൈന

ഫെബ്രുവരി 24 ന്, യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ്, ചൈന ഉക്രൈനിൽ കുടുങ്ങിപ്പോയ 6,000 പൗരന്മാർക്ക് ചാർട്ടേഡ് ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചു. ഉക്രേനിയൻ തലസ്ഥാനമായ കീവിൽ നിന്ന് പുറപ്പെടുന്ന പൗരന്മാരോട് ചൈനീസ് പതാക പോലുള്ള തിരിച്ചറിയൽ അടയാളങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് മുന്നോട്ട് നീങ്ങാൻ അഭ്യർത്ഥിച്ചു. എന്നാൽ, യുദ്ധം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ, കൃത്യമായി പറഞ്ഞാൽ രണ്ട് ദിവസത്തിന് ശേഷം, മുൻപ് പ്രദർശിപ്പിക്കാൻ പറഞ്ഞ ‘ചൈനീസ് പതാക’ പോലെയുള്ള തിരിച്ചറിയൽ അടയാളങ്ങൾ പ്രദർശിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ചൈനീസ് എംബസി പൗരന്മാരോട് അഭ്യർത്ഥിച്ചു. ഫെബ്രുവരി 27 ന്, ഉക്രെയ്നിലെ ചൈനീസ് അംബാസഡർ ചൈനീസ് പൗരന്മാരോട് ‘പ്രാദേശികരുമായി വഴക്കിടരുത്’ എന്ന് ആഹ്വാനം ചെയ്തു. ചൈനീസ് പൗരന്മാരോട് ഉക്രൈനിൽ ശത്രുത വർദ്ധിക്കുന്നതായി സ്ഥിരീകരിക്കാത്ത നിരവധി സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നാലെയായിരുന്നു ഈ ആഹ്വാനം.

ചൈന, നിലവിൽ രക്ഷാപ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യങ്ങൾ ‘സുരക്ഷിതമല്ല’ എന്ന് ചൂണ്ടിക്കാട്ടിയാണ് ചൈന ഇപ്പോൾ തങ്ങളുടെ ഒഴിപ്പിക്കൽ പദ്ധതികൾ മാറ്റിവച്ചിരിക്കുന്നത്. തങ്ങളുടെ പൗരന്മാർക്ക്, യാത്രാ ഉപദേശങ്ങളും പിന്തുണാ സംവിധാനങ്ങളും നൽകുന്നത് ചൈന താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു.

യു.കെ

യു.കെ, ഉക്രൈനിൽ കഴിയുന്ന തങ്ങളുടെ പൗരന്മാർക്കായി ആദ്യ നിർദേശം നൽകിയത് ഫെബ്രുവരി 17 ന് ആയിരുന്നു. പരമാവധി കഴിവതും രാജ്യത്തെത്തുക എന്നതായിരുന്നു ആ നിർദേശം. പിന്നീട്, ഫെബ്രുവരി 27 ന് മറ്റൊരു നിർദേശവും നൽകി. അതിൽ ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രസ്താവിച്ചത് ഇങ്ങനെയായിരുന്നു, ‘റഷ്യയുടെ സൈനിക നടപടി, ഉക്രൈനിൽ കോൺസുലർ സഹായം നൽകാനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ കഴിവിനെ സാരമായി ബാധിക്കും. നിലവിലെ സാഹചര്യത്തിൽ, ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാർക്ക് കൂടുതൽ പിന്തുണ നൽകാൻ കഴിയില്ല’.

Also Read:കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നോക്കുകുത്തിയായി തുടരാൻ താത്പര്യമില്ല: എ.ഐ.സി.സിയോട് കയർത്ത് കെ. സുധാകരൻ

യുകെ ഗവൺമെന്റ് ഫോറിൻ, കോമൺ‌വെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസിന്റെ (എഫ്‌സി‌ഡി‌ഒ) കോൺ‌ടാക്റ്റ് നമ്പറുകൾ പുറത്തുവിട്ടു. യുദ്ധം വഷളായതോടെ, കീവിലുള്ള ബ്രിട്ടീഷ് എംബസി ഓഫീസും താൽക്കാലികമായി ലിവിലേക്ക് മാറ്റി. അധിക സഹായമൊന്നും നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ബ്രിട്ടൻ, ഉക്രേനിയൻ അധികൃതരുടെ ഉപദേശം പിന്തുടരാൻ തങ്ങളുടെ പൗരന്മാരോട് അഭ്യർത്ഥിച്ചു.

ഇന്ത്യ

റഷ്യയുടെ അധിനിവേശത്തിന് ശേഷം ആറ് ദിവസത്തിലേറെയായി കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പൗരന്മാരെ രക്ഷിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇതിനായി, ഇന്ത്യ തങ്ങളുടെ നാല് മുതിർന്ന മന്ത്രിമാരെ ഉക്രൈന്റെ അതിർത്തി രാജ്യങ്ങളിലേക്ക് അയച്ചു. മന്ത്രിമാരായ ഹർദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വികെ സിംഗ് എന്നിവർ ആണ് ഒഴിപ്പിക്കൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഉക്രൈനിലെ അയൽരാജ്യങ്ങളിൽ എത്തിയത്. ഉക്രൈനിൽ 16,000 ത്തോളം ഇന്ത്യക്കാരാണുള്ളത്.

ഞായറാഴ്ച രാത്രി വൈകി, ഉക്രൈനിലെ ഷെഹിനി അതിർത്തിയിൽ കുടുങ്ങിയവർക്ക് പോളണ്ടിലേക്ക് കടക്കാൻ ആവശ്യമായ ബസുകൾ പോളണ്ടിലെ ഇന്ത്യൻ എംബസികൾ ക്രമീകരിച്ചു. ഓപ്പറേഷൻ ഗംഗയുടെ കീഴിൽ, ഉക്രൈനിൽ നിന്ന് 2000 ത്തിലധികം ഇന്ത്യാക്കാരെ കേന്ദ്രസർക്കാർ ഇതിനോടകം നാട്ടിലെത്തിച്ചു. ഉക്രൈനിൽ നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യക്കാർക്ക് വിവിധ ഇളവുകൾ നൽകിക്കൊണ്ട് മോദി സർക്കാർ അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശം പരിഷ്കരിച്ചു. നിർബന്ധിത പ്രീ-ബോർഡിംഗ്, കോവിഡ്-19 നെഗറ്റീവ് RTPCR ടെസ്റ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവയിൽ നിന്നും, പുറപ്പെടുന്നതിന് മുമ്പ് എയർ-സുവിധ പോർട്ടലിൽ രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിൽ നിന്നും ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ ഒഴിവാക്കി. ഒരു യാത്രക്കാരന് പ്രീ-അറൈവൽ ആർ‌ടി‌പി‌സി‌ആർ ടെസ്റ്റ് സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും, അവരുടെ കോവിഡ് -19 വാക്‌സിനേഷൻ പൂർത്തിയായിട്ടില്ലെങ്കിലും രാജ്യത്തിനകത്തേക്ക് പ്രവേശിക്കുന്നതിൽ വിലക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇന്ത്യയിലെത്തിയതിന് ശേഷം, 14 ദിവസത്തേക്ക് അവരുടെ ആരോഗ്യം സ്വയം നിരീക്ഷിച്ചാൽ മതിയെന്ന നിർദേശവും നൽകി.

പോളണ്ട്, റൊമാനിയ, ഹംഗറി, സ്ലൊവാക്യ എന്നിവിടങ്ങളിൽ ഈ രാജ്യങ്ങളുമായുള്ള അതിർത്തി കടക്കുന്ന പോയിന്റുകളിലൂടെ ഉക്രൈനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ സഹായിക്കുന്നതിന് ഇന്ത്യ 24 മണിക്കൂറും ‘നിയന്ത്രണ കേന്ദ്രങ്ങൾ’ സ്ഥാപിച്ചിട്ടുണ്ട്. ഉക്രൈനിൽ പൗരന്മാരുള്ള എല്ലാ രാജ്യങ്ങളെ എടുത്ത് നോക്കിയാലും, ഒഴിപ്പിക്കൽ പ്രവർത്തനത്തിൽ ഇന്ത്യ തന്നെയാണ് മുന്നിൽ. മാതൃകാപരമായ രീതിയിലാണ് ഇന്ത്യയുടെ ‘ഓപ്പറേഷൻ ഗംഗ’ മുന്നോട്ട് പോകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button