തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാത്തതിന് പിന്നില്‍, സംസ്ഥാന സര്‍ക്കാരാണെന്ന ആരോപണവുമായി കേന്ദ്ര സഹമന്ത്രി എ.നാരായണ സ്വാമി. ഇക്കാര്യത്തില്‍, സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പട്ടികജാതി-പട്ടിക വിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ബിജെപി -പട്ടികജാതി മോര്‍ച്ചയും സാമൂഹ്യ നീതികര്മ്മസമിതിയും സംയുക്തമായി സംഘടിപ്പിച്ച പട്ടികജാതി-പട്ടികവര്‍ഗ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .കേരളത്തില്‍ പട്ടികജാതി വിഭാഗത്തിന് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി കേന്ദ്ര സഹമന്ത്രി ആരോപിച്ചു. പട്ടികജാതി പീഡന നിയമം കര്‍ശനമായി നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി .
Post Your Comments