ന്യൂഡൽഹി: യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ പൂര്‍ണ്ണമായും തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ലെന്ന് വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ എംബസി പലപ്പോഴും പ്രധാനപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാവുന്നില്ലെന്നും അവിടെ കുടുങ്ങിയ ചില വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്
പ്രധാനമന്ത്രി നരേന്ദ്രമോദി.
‘ഇന്ത്യ ഉദിച്ചുയരുന്നൊരു ശക്തിയാണ്. അതിനാല്‍, തീര്‍ച്ചയായും ഇന്ത്യയ്ക്ക് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സാധിക്കും’- മോദി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ ആറാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രചാരണ പരിപാടിയിലായിരുന്നു മോദിയുടെ പരാമര്‍ശം.
Read Also : സ്വകാര്യ ബസുകളില്‍ വിവേചനം: വിദ്യാര്‍ത്ഥികള്‍ക്ക് പരാതി അറിയിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
‘സൈന്യത്തിന്റെ ധീരകൃത്യങ്ങളേയും മെയ്ക്ക് ഇന്‍ ഇന്ത്യയേയും ചോദ്യം ചെയ്തവര്‍ക്ക് രാജ്യത്തെ ശക്തമാക്കാന്‍ സാധിക്കില്ല. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികളും ഓപ്പറേഷന്‍ ഗംഗയ്ക്ക് കീഴില്‍ നടപ്പിലാക്കി വരികയാണ്. ആയിരത്തിലേറെ പൗരന്മാരെ തിരിച്ചെത്തിച്ചു. ദൗത്യത്തിന് വേഗം കൂട്ടാന്‍ നാല് മന്ത്രിമാരെ രാജ്യം അവിടേയ്ക്ക് അയച്ച് കഴിഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചെത്തിക്കലിനായി ആവുന്നതെല്ലാം ചെയ്യും’- പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, യുക്രൈനിലുള്ള ഇന്ത്യക്കാരെ രക്ഷിക്കുന്നതിന്റെ ഭാഗമായി റഷ്യയിലെ ഇന്ത്യന്‍ എംബസി സംഘം അതിര്‍ത്തിയിലെത്തിയെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ഖാര്‍ഖീവ്, സുമി മേഖലയില്‍ കുടുങ്ങിയ 4000 പേരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. യുക്രൈനിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്കും കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
Post Your Comments