News

ഇതുവരെ യുക്രെയ്ന്‍ വിട്ടത് 17,000 ഇന്ത്യക്കാര്‍, ഓപ്പറേഷന്‍ ഗംഗ വിജയകരം : കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ നിന്ന് ഇതുവരെ ഒഴിപ്പിച്ചത് 17,000 ഇന്ത്യക്കാരെയാണെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ എംബസി മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ, ഏകദേശം 80 ശതമാനം ഇന്ത്യക്കാരും യുക്രെയ്നിന്റെ അതിര്‍ത്തി കടന്ന് അയല്‍രാജ്യങ്ങളിലേക്ക് എത്തിയതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി അറിയിച്ചു.

Read Also : ഉക്രൈനിൽ നിന്ന് രക്ഷിക്കൂ, സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് യുപിയിലിരുന്ന് യുവതി: കയ്യോടെ പൊക്കി യോഗിയുടെ പോലീസ്

‘കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് രക്ഷാദൗത്യ വിമാനങ്ങള്‍ നമ്മുടെ പൗരന്മാരുമായി ഇന്ത്യയിലെത്തി. ഇതോടെ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി എത്തിയ വിമാനങ്ങളുടെ എണ്ണം 15 ആയി’ , വിദേശകാര്യ വക്താവ് വ്യക്തമാക്കി.

15 വിമാനങ്ങളിലായി 3,352 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍, രക്ഷാദൗത്യത്തിനായി പറക്കുന്നത് 15 വിമാനങ്ങളാണ്. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം സി-17 ഇതിനോടകം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button