Latest NewsNewsIndiaInternational

റഷ്യയില്‍ നടക്കാനിരുന്ന ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വേദി മാറ്റിവെച്ചു

കീവ്: റഷ്യയില്‍ നടക്കാനിരുന്ന 2022ലെ ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വേദി മാറ്റി. യുക്രൈനിലെ റഷ്യയുടെ പട്ടാള നടപടിയെ തുടര്‍ന്ന് ദ് വേള്‍ഡ് വോളിബോള്‍ ബോഡിയാണ് തീരുമാനമെടുത്തത്.

മത്സരം നടക്കേണ്ടിയിരുന്നത് ഓഗസ്റ്റിലും സെപ്റ്റംബറിലുമായാണ്.
ഇക്കാര്യം റഷ്യന്‍ വോളിബോള്‍ ഫെഡറേഷനെയും വോളിബോള്‍ 2022-ന്റെ സംഘാടക സമിതിയെയും അറിയിച്ചിട്ടുണ്ട്.

അതേസമയം, റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും നിര്‍ത്തിവെച്ചതായി എസ്ബിഐയുടെ അറിയിച്ചു. റഷ്യയുടെ യുക്രൈന്‍ കടന്നാക്രമണത്തിനുശേഷം, അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ് എസ്ബിഐയുടെ ഈ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button