ജിദ്ദ: വെർച്വൽ ഹെൽത്ത് ആശുപത്രി ആരംഭിച്ച് സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകത്തെ തന്നെ ഏറ്റവും വലിയ ആദ്യത്തെ വെർച്വൽ ഹെൽത്ത് ആശുപത്രി സൗദി തുറക്കുമെന്നായിരുന്നു പ്രഖ്യാപനം. വെർച്വൽ ഹെൽത്ത് ആശുപത്രി സേവനം നൽകുന്ന ആശുപത്രികളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ആശുപത്രിയാണ് ഇതെന്നും, മിഡിൽ ഈസ്റ്റിലെ ആദ്യത്തേതാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അമീർ അൽ സവാഹയും ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി ഗവർണർ അഹമ്മദ് അൽ സുവയാനും ചേർന്നാണ് വെർച്വൽ ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.
‘നമ്മുടെ ഭാവി ഇപ്പോൾ’ എന്ന തലക്കെട്ടിൽ അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഒരു വലിയ സംഭവം നടക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെർച്വൽ ആശുപത്രിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.
Post Your Comments