ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് സുപ്രധാന നിർദ്ദേശങ്ങളുമായി വിദേശകാര്യമന്ത്രാലയം. നേരിട്ട് അതിര്‍ത്തിയിലേക്ക് പോകരുതെന്നാണ് കേന്ദ്രനിർദ്ദേശം. കൂടാതെ, യുക്രൈന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് പോകാന്‍ ശ്രമിക്കണമെന്നും അവിടുത്തെ സമീപ നഗരങ്ങളില്‍ താമസിക്കാനുമാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വിദ്യാർത്ഥികളോട് പറഞ്ഞിരിക്കുന്നത്.
അധികൃതരുമായി ബന്ധപ്പെട്ടതിനു ശേഷം മാത്രമേ സമീപരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലോവാക്യ, റൊമാനിയ, മോളഡോവ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് അതിര്‍ത്തിയിലേക്ക് പോകാവൂ എന്ന് കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.
ഓപ്പറേഷന്‍ ഗംഗ ദൗത്യത്തിന്റെ ഭാഗമായി, ആറുവിമാനങ്ങളിലായി ഇതുവരെ 1396 വിദ്യാര്‍ഥികള്‍ ഇന്ത്യയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത 24 മണിക്കൂറിനിടെ മൂന്നു വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments