കൊച്ചി: എറണാകുളത്ത് നടക്കാനിരിക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യങ്ങളുമായി ബിനീഷ് കോടിയേരി. ചിട്ടയായ പ്രവർത്തനരീതികൾ പിന്തുടരുന്ന ഒരു വളന്റിയർ രീതിയുള്ള പാർട്ടിയാണ് സിപിഐഎം എന്ന് ബിനീഷ് പറഞ്ഞു. പാർട്ടിയുടെ നയരൂപീകരണത്തിനും ,കഴിഞ്ഞകാല പ്രവർത്തനങ്ങളെപ്പറ്റി വിലയിരുത്തുവാനും
വരും കാല പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനുമാണ് പാർട്ടി സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.
Also Read:‘പടിഞ്ഞാറൻ രാജ്യങ്ങൾ നുണയുടെ സാമ്രാജ്യം’: വിമർശനവുമായി വ്ലാദിമിര്‍ പുടിന്‍
‘വലിയ പ്രാധാന്യത്തോടെയാണ് സഖാക്കളെല്ലാം സമ്മേളനത്തെ ഉറ്റുനോക്കുന്നത്. സഖാക്കളേ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആഘോഷങ്ങളുടെ ദിവസമാണിത് .വരാനിരിക്കുന്ന കാലങ്ങളിൽ നാം എങ്ങനെയാണു പ്രവർത്തിക്കേണ്ടതെന്നുള്ള ദിശാബോധം തരുന്ന സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്’, ബിനീഷ് കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം:
ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങുകയാണ്. ചിട്ടയായ പ്രവർത്തനരീതികൾ പിന്തുടരുന്ന ഒരു വളന്റിയർ രീതിയുള്ള പാർട്ടിയാണ് സിപിഐഎം. പാർട്ടിയുടെ നയരൂപീകരണത്തിനും, കഴിഞ്ഞകാല പ്രവർത്തനങ്ങളെപ്പറ്റി വിലയിരുത്തുവാനും
വരുംകാല പ്രവർത്തനങ്ങളെക്കുറിച്ചും സമൂഹത്തിന്റെ എല്ലാത്തുറകളിലും വരുത്താൻപോകുന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ ഈ സമ്മേളനകാലത്തുണ്ടാകും. വലിയ പ്രാധാന്യത്തോടെയാണ് സഖാക്കളെല്ലാം സമ്മേളനത്തെ ഉറ്റുനോക്കുന്നത്.
സഖാക്കളേ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആഘോഷങ്ങളുടെ ദിനങ്ങളാണിത്. വരാനിരിക്കുന്ന കാലങ്ങളിൽ എങ്ങനെയാണു നാം പ്രവർത്തിക്കേണ്ടതെന്നുള്ള ദിശാബോധം തരുന്ന സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്.
സഖാക്കളാണ്. സഖാക്കളാണ് എല്ലാം.
ലാൽസലാം.
Post Your Comments