ബിഗ് ബിക്ക് ശേഷം അമൽ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഭീഷ്മപർവ്വം’ മാർച്ച് മൂന്നിന് തിയേറ്ററിൽ റിലീസ് ആകും. റിലീസിന് മുന്നോടിയായി വൻ പ്രൊമോഷനിലേക്ക് കടന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഇപ്പോഴിതാ, സിനിമയെ കുറിച്ച് ചില അമ്പരപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തുകയാണ് നടൻ സുദേവ് നായർ. മമ്മൂട്ടിയുടെ മൈക്കിൾ മഹാഭാരതത്തിലെ ഭീഷ്മരെപ്പോലെ എല്ലാം നിയന്ത്രിക്കുന്ന കഥാപാത്രമാണെന്ന് സുദേവ് പറയുന്നു. ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
അമൽ നീരദ് ചിത്രം ഭീഷ്മപർവ്വത്തിൽ മഹാഭാരതത്തിന്റേയും ഗോഡ്ഫാദറിന്റെയും ലെയറുകൾ ഉണ്ടെന്ന് നടൻ സുദേവ് നായർ പറയുന്നു. സിനിമ തിയേറ്ററിൽ വരുമ്പോൾ രോമാഞ്ചം തരുമെന്ന് താരം ചിരിയോടെ പറയുന്നു. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ എപ്പോഴും നല്ല പരിഭ്രമം ഉണ്ടാകുമെന്ന് പറഞ്ഞ സുദേവ്, ഭീഷ്മപർവ്വം അദ്ദേഹവുമൊത്തുള്ള തന്റെ നാലാമത്തെ സിനിമയാണെന്നും വക്തമാക്കി. ‘ഓരോ രംഗം കഴിയുമ്പോഴും ഞാൻ പോയി അദ്ദേഹത്തോട് എങ്ങനെയുണ്ടെന്ന് ചോദിക്കും. ആദ്യമൊക്കെ അദ്ദേഹം എനിക്ക് ഇൻപുട്ട് തന്നിരുന്നു. ട്രാക്കിൽ ആയി എന്ന് തോന്നിയത് കൊണ്ടാകാം പിന്നീട് ഇൻപുട്ട് തരുന്നത് നിർത്തി’, സുദേവ് പറഞ്ഞു.
Also Read:ചിട്ടയായ പ്രവർത്തനരീതികൾ പിന്തുടരുന്ന ഒരു വളന്റിയർ രീതിയുള്ള പാർട്ടിയാണ് സിപിഐഎം: ബിനീഷ് കോടിയേരി
‘സിനിമ സ്വപ്നവുമായി നടന്ന കാലം മുതൽ അമൽ നീരദിനൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹിച്ചിരുന്നു. ഒരു ദിവസം അമൽ നീരദ് വിളിച്ച് റോളിനെക്കുറിച്ച് പറയുകയായിരുന്നു. ഓരോ രംഗം കഴിയുമ്പോൾ ഞാൻ പോയി മോണിറ്ററിൽ നോക്കുമായിരുന്നു. തിയേറ്ററിൽ വരുമ്പോൾ രോമാഞ്ചം തരും എന്നതിൽ സംശയമില്ല. നല്ല ആവേശത്തോടെയാണ് സിനിമ ഷൂട്ട് ചെയ്തത്. സിനിമയില്‍ മഹാഭാരത്തിലെ പാരലല്‍സ് ഉണ്ട്. ഏതൊക്കെ കഥാപാത്രങ്ങള്‍ എന്തിനെയൊക്കെ റെപ്രസെന്റ് ചെയ്യുന്നു എന്നത് സിനിമയില്‍ വളരെ കൃത്യമായി ഒരുക്കിയിട്ടുണ്ട്. നിരവധി ലെയറുകൾ ഉണ്ട് സിനിമയിൽ. മഹാഭാരതത്തിന്റെ ലെയറുകൾ ഉണ്ട്, ഗോഡ്ഫാദറിന്റെ ലെയറുകൾ ഉണ്ട്. സിനിമയിൽ മമ്മൂക്കയുടെ മൈക്കിൾ എന്നത് മഹാഭാരതത്തിലെ ഭീഷ്മരെപ്പോലെ എല്ലാം നിയന്ത്രിക്കുന്ന കഥാപാത്രമാണ്’, സുദേവ് വ്യക്തമാക്കി.
Post Your Comments