മസ്‌കത്ത്: രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഒമാൻ. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് പിസിആർ പരിശോധനാ ഫലം ഒഴിവാക്കി. 2022 മാർച്ച് 1 മുതൽ രാജ്യത്ത് അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്‌സിനുകളുടെ 2 ഡോസ് കുത്തിവെപ്പെടുത്തിട്ടുള്ള മുഴുവൻ യാത്രികർക്കും യാത്ര പുറപ്പെടുന്നതിന് മുൻപ് നേടിയിട്ടുള്ള PCR സർട്ടിഫിക്കറ്റ് ഹാജരാക്കാതെ തന്നെ യാത്രകൾ അനുവദിക്കുന്നതാണ്.
Read Also: വാജ്‌പേയ് സർക്കാരിനെ പുറത്താക്കിയത് സിപിഎം: മോദി സർക്കാരിനെയും പുറത്താക്കാം- കോടിയേരി
മാസ്‌കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ള തീരുമാനം രാജ്യത്തെ ഇൻഡോർ ഇടങ്ങളിൽ മാത്രമാക്കി ചുരുക്കുന്നതാണ്. രാജ്യത്തെ ഔട്‌ഡോർ ഇടങ്ങളിൽ മാസ്‌കുകൾ ആവശ്യമെങ്കിൽ ഒഴിവാക്കാവുന്നതാണ്. 2022 മാർച്ച് 1 മുതൽ ഒമാനിലെ ഹോട്ടലുകൾക്ക് 100 ശതമാനം പ്രവർത്തന ശേഷിയിൽ പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഒമാനിലെ ഹാളുകൾ, ടെന്റുകൾ എന്നിവയുടെ പ്രവർത്തനം 70 ശതമാനം എന്ന രീതിയിൽ അനുവദിക്കാനും തീരുമാനമായി.
Post Your Comments