ThrissurLatest NewsNewsInternational

യു​വാ​വി​നെ​യും സു​ഹൃ​ത്തി​നെ​യും കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സ് : പ്രതിക്ക് ഏഴ് വര്‍ഷം തടവും പിഴയും

മു​രി​യാ​ട് വെ​ള്ളി​ലാം​കു​ന്ന് ക​റ​പ്പം വീ​ട്ടി​ല്‍ മ​ജീ​ദി​നെ (55) ആ​ണ്​ ഇ​രി​ങ്ങാ​ല​ക്കു​ട പ്രി​ന്‍സി​പ്പ​ല്‍ അ​സി. സെ​ഷ​ന്‍സ് ജ​ഡ്​​ജ് ടി. ​സ​ഞ്ജു ശിക്ഷിച്ചത്

ഇ​രി​ങ്ങാ​ല​ക്കു​ട: യു​വാ​വി​നെ​യും സു​ഹൃ​ത്തി​നെ​യും വധിക്കാൻ ശ്ര​മി​ച്ച കേ​സി​ല്‍ മ​ധ്യ​വ​യ​സ്ക​ന്​ ത​ട​വ് ശി​ക്ഷ വിധിച്ച് കോടതി. മു​രി​യാ​ട് വെ​ള്ളി​ലാം​കു​ന്ന് ക​റ​പ്പം വീ​ട്ടി​ല്‍ മ​ജീ​ദി​നെ (55) ആ​ണ്​ ഇ​രി​ങ്ങാ​ല​ക്കു​ട പ്രി​ന്‍സി​പ്പ​ല്‍ അ​സി. സെ​ഷ​ന്‍സ് ജ​ഡ്​​ജ് ടി. ​സ​ഞ്ജു ശിക്ഷിച്ചത്. ഏ​ഴ് വ​ര്‍ഷം ക​ഠി​ന ത​ട​വും 35,000 രൂ​പ പി​ഴയും ആണ് ശി​ക്ഷി​ച്ച​ത്.

2014 ഏ​പ്രി​ല്‍ 17-ന് ​രാ​ത്രി 9.30-ന് ആണ് കേസിനാസ്പദമായ സംഭവം. ​മു​രി​യാ​ട് വെ​ള്ളി​ലാം​കു​ന്ന്​ പ​ഞ്ചാ​യ​ത്ത് കി​ണ​റി​ന​ടു​ത്താ​ണ്​ ആ​ക്ര​മ​ണം നടന്നത്. വെ​ള്ളി​ലാം​കു​ന്ന് തോ​ട്ടാ​പ്പി​ള്ളി സു​ബ്ര‍െന്റെ മ​ക​ന്‍ ബി​ജു (40), സു​ഹൃ​ത്ത് പ​ള്ളി​പ്പാ​മ​ഠ​ത്തി​ല്‍ കൃ​ഷ്ണ​ന്‍കു​ട്ടി​യു​ടെ മ​ക​ന്‍ മ​ണി​ക​ണ്ഠ​ൻ (31) എ​ന്നി​വ​രെ​യാ​ണ്​ മജീദ് ആ​ക്ര​മി​ച്ച​ത്. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം ഒ​ന്ന​ര വ​ര്‍ഷം കൂ​ടി ത​ട​വ്​ അ​നു​ഭ​വി​ക്ക​ണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Read Also : ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സ് അ​ഡീ​ഷ​ണ​ല്‍ സ​ബ് ഇ​ന്‍സ്‌​പെ​ക്ട​റാ​യി​രു​ന്ന എം. ​മു​ഹ​മ്മ​ദ് സ​ഹീ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ഇ​രി​ങ്ങാ​ല​ക്കു​ട ഇ​ന്‍സ്‌​പെ​ക​ട​ര്‍ ആ​ര്‍. മ​ധു ആ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. കേ​സി​ല്‍ അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി.​ജെ. ജോ​ബി, അ​ഡ്വ. ജി​ഷ ജോ​ബി എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button