തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തി ആന്റോ ആന്റണി എംപി. ഫണ്ടിൽ നിന്നും കോടികൾ ചെലവഴിച്ച് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിർമിച്ച എസ്കലേറ്ററിന്റെ പ്രവർത്തനം രണ്ടുമാസമായി നിലച്ചിരിക്കുകയാണ്.
തുടർന്ന്, യാത്രക്കാരുടെ പരാതിയിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നേരിട്ടെത്തി എംപി പരിശോധന നടത്തുകയായിരുന്നു. സ്റ്റേഷൻ അധികൃതരോട് എസ്കലേറ്റർ പ്രവർത്തിക്കാത്തതിന്റെ കാരണം അദ്ദേഹം ആരാഞ്ഞു.
ഇലക്ട്രിക്കൽ വിഭാഗത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ അറ്റകുറ്റപ്പണിയുടെ വീഴ്ചയാണ് ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിച്ചു സ്ഥാപിച്ചിരുന്ന എക്സ്കലേറ്റർ പ്രവർത്തിക്കാതിരിക്കാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. തിരുവനന്തപുരം ഡിവിഷനിലെ ഇലക്ട്രിക്കൽ വിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായി എംപി സംസാരിക്കുകയും രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിച്ച് എസ്കലേറ്റർ പ്രവർത്തന സജ്ജമാക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായും ആന്റോ ആന്റണി പറഞ്ഞു.
Post Your Comments