Latest NewsIndiaInternational

ഉക്രൈനിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടത് ആയുധമാക്കി സർക്കാരിനെതിരെ കോൺഗ്രസ് രംഗത്ത്

യുക്രൈനിലെ വിദ്യാർത്ഥികളെ മന്ത്രി പ്രൾഹാദ് ജോഷി  അപമാനിച്ചെന്നും രക്ഷാപ്രവർത്തനമല്ല, നടക്കുന്നത് പ്രചാരണം മാത്രമെന്നും കോൺ​ഗ്രസ്

ന്യൂഡൽഹി: യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. മോദി സർക്കാർ യുവാക്കളെ ഉപേക്ഷിച്ചെന്നാണ് കോൺഗ്രസ് പറഞ്ഞത്. രക്ഷാദൗത്യത്തിനായി സർക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് കോൺ​ഗ്രസ് വിമർശിച്ചു. യുക്രൈനിലെ വിദ്യാർത്ഥികളെ മന്ത്രി പ്രൾഹാദ് ജോഷി  അപമാനിച്ചെന്നും രക്ഷാപ്രവർത്തനമല്ല, നടക്കുന്നത് പ്രചാരണം മാത്രമെന്നും കോൺ​ഗ്രസ് വിമർശിച്ചു.

അതേസമയം, വിദ്യാർത്ഥിയുടെ മരണത്തിൽ രാഹുൽ ​ഗാന്ധി അനുശോചിച്ചു. ഓരോ മിനിറ്റും വിലപ്പെട്ടതാണ്. വിദ്യാർഥികളെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സർക്കാരിന് വ്യക്തമായ പദ്ധതി വേണമെന്നും രാഹുൽ പറഞ്ഞു. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ കാർകീവിൽ വെച്ചായിരുന്നു ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടത്. കർണാടക സ്വദേശിയായ 21കാരൻ നവീൻ എസ്. ജി ആണ് കൊല്ലപ്പെട്ടത്.

ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു വെടിവെപ്പുണ്ടായത്. ഖാർകീവിൽ വെച്ച് ഷെല്ലാക്രമണത്തിൽ വെച്ചാണ് വിദ്യാർത്ഥി കൊല്ലപ്പെട്ടത്. നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട വിദ്യാർത്ഥി. സ്റ്റുഡന്റ് കോഓർഡിനേറ്റർമാർ ആണ് മരണ വിവരം നൽകിയത്. വിദ്യാർത്ഥി മരിച്ചതായി വിദേശ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button