![](/wp-content/uploads/2022/03/indian-airforce.jpg)
ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കായി അതിവേഗ നീക്കം നടത്തി കേന്ദ്രസര്‍ക്കാര്‍. യുക്രെയ്‌നില്‍ നിന്നുള്ള രക്ഷാ ദൗത്യത്തിന് ഇന്ത്യന്‍ വ്യോമസേനയോട് തയ്യാറാവാനാണ് അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നാലു കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ നാല് സ്വകാര്യവിമാനങ്ങള്‍ പുറപ്പെടുന്നതിനൊപ്പം ഡോണിയര്‍ വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുളള സൈനികരും യുക്രെയ്നിന്റെ അതിര്‍ത്തി രാജ്യങ്ങളില്‍ പറന്നിറങ്ങുമെന്നാണ് സൂചന. ഒറ്റയടിക്ക് 700ലധികം പേരെ വഹിക്കാന്‍ ശേഷിയുള്ള വ്യോമസേനാ വിമാനങ്ങള്‍ യമനിലും അഫ്ഗാനിലും ഇന്ത്യക്കായി നിരവധി രക്ഷാ പ്രവര്‍ത്തനം നടത്തി ലോകശ്രദ്ധനേടിയതാണ്.
Read Also : ഒന്നോ രണ്ടോ കളി മോശമായതിന്റെ പേരില്‍ ആരും പുറത്തിരിക്കേണ്ട, അവരെത്തേടി വിളി വരും: രോഹിത് ശർമ്മ
യുക്രെയ്നിലെ തലസ്ഥാന നഗരമായ കീവിലേക്ക് റഷ്യയുടെ വന്‍ സൈനിക വ്യൂഹം മുന്നേറുന്ന സാഹചര്യത്തിലാണ് വിവിധ നഗരങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അതിവേഗ നീക്കം നടത്തുന്നത്. വ്യോമസേന സി-17 വിമാനങ്ങളാണ് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ചൊവ്വാഴ്ച ദൗത്യത്തിനായി പുറപ്പെടുന്നത്.
നിലവില്‍ റൊമാനിയ, ഹംഗറി എന്നീ പടിഞ്ഞാറന്‍ മേഖലയിലെ അയല്‍ രാജ്യങ്ങളുടെ സഹായത്താലാണ് ഇന്ത്യന്‍ പൗരന്മാരെ ഏകോപിപ്പിച്ച് രക്ഷാ ദൗത്യം നടക്കുന്നത്. 14000 പേരെയാണ് നാട്ടിലേക്ക് മടക്കിയെത്തിക്കാനുള്ളത്.
Post Your Comments