KozhikodeNattuvarthaLatest NewsKeralaNews

പെ​രു​വ​ണ്ണാ​മൂ​ഴി റി​സ​ർ​വോ​യ​റി​ൽ സോ​ളാ​ർ ബോ​ട്ട് യാത്ര ആരംഭിച്ചു

ച​ക്കി​ട്ട​പാ​റ സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് ആണ് ബോ​ട്ട് സ​ർ​വീസ് ആരംഭിച്ചത്

പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി റി​സ​ർ​വോ​യ​റി​ൽ സോ​ളാ​ർ ബോ​ട്ട് സ​ർ​വീസ് തുടങ്ങി. ച​ക്കി​ട്ട​പാ​റ സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് ആണ് ബോ​ട്ട് സ​ർ​വീസ് ആരംഭിച്ചത്.

മ​ല​ബാ​റി​ലെ ഏ​റ്റ​വും വ​ലി​യ അ​ണ​ക്കെ​ട്ടു​ക​ളി​ൽ ഒ​ന്നാണ് പെ​രു​വ​ണ്ണാ​മൂ​ഴി റി​സ​ർ​വോ​യർ. ഇതിന്റെ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് യാ​ത്ര​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. പെ​രു​വ​ണ്ണാ​മൂ​ഴി​യു​ടെ ടൂ​റി​സം വി​ക​സ​ന​ത്തി​ൽ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​ക്കി​യേ​ക്കാ​വു​ന്ന പ​ദ്ധ​തി​യാ​ണ് ഇ​ത്.

Read Also : യുദ്ധമുഖത്ത് നിന്ന് ഞങ്ങളെ രക്ഷിച്ചുകൊണ്ടുവരുന്ന കേന്ദ്രത്തെ കുറ്റപ്പെടുത്തുരത്: ചാനലിനോട് പൊട്ടിത്തെറിച്ച് വിദ്യാർത്ഥി

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സ​ഹ​ക​ര​ണ ബാ​ങ്ക് ടൂ​റി​സം മേ​ഖ​ല​യി​ൽ സോ​ളാ​ർ ബോ​ട്ട് സ​ർ​വീസ് ആ​രം​ഭി​ക്കു​ന്ന​ത്. ബോ​ട്ട് സ​ർ​വി​സി​ന്റെ ഫ്ലാ​ഗ് ഓ​ഫ്‌ ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു.

പേ​രാ​മ്പ്ര എം.​എ​ൽ.​എ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷീ​ജ ശ​ശി, സി​ൽ​ക്ക് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ൻ.​പി. ബാ​ബു, ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​സു​നി​ൽ, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ എം. ​ശി​വ​ദാ​സ​ൻ, സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ എ​സ്.​കെ. ര​മേ​ശ​ൻ, ച​ക്കി​ട്ട​പാ​റ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റ് പി.​പി. ര​ഘു​നാ​ഥ് സെ​ക്ര​ട്ട​റി, കെ.​കെ. ബി​ന്ദു എ​ന്നി​വ​ർ ചടങ്ങിൽ സം​ബ​ന്ധി​ച്ചു.

 

shortlink

Related Articles

Post Your Comments


Back to top button