Latest NewsKeralaNewsBusiness

ഇലക്ട്രിക് ഔട്ട് ബോർഡ് എൻജിനുകൾ ഇനി കൊച്ചിയിലും

കൊച്ചിയിലെ പുതിയ സ്റ്റാർട്ടപ്പ് സംരംഭമാണ് സീമോട്ടോ ഇലക്ട്രിക് എൻജിൻസ് പ്രൈവറ്റ് ലിമിറ്റഡ്

രാജ്യത്തെ ആദ്യ ഇലക്ട്രിക് ഔട്ട് ബോർഡ് എൻജിനുകൾ ഇനി കൊച്ചിയിൽ ലഭ്യമാകും. സീമോട്ടോ ഇലക്ട്രിക് എൻജിൻസ് പ്രൈവറ്റ് ലിമിറ്റഡാണ് പൂർണ്ണമായും കേരളത്തിൽ നിർമ്മിച്ച എൻജിനുകൾ വിപണിയിൽ എത്തിച്ചത്. കൊച്ചിയിലെ പുതിയ സ്റ്റാർട്ടപ്പ് സംരംഭമാണ് സീമോട്ടോ ഇലക്ട്രിക് എൻജിൻസ് പ്രൈവറ്റ് ലിമിറ്റഡ്.

സോളാർ ബോട്ടുകൾക്കും ബാറ്ററി ഉപയോഗിച്ച് ഓടുന്ന ഇലക്ട്രിക് ബോട്ടുകൾക്കും ഉപയോഗിക്കുന്നതാണ് ഇലക്ട്രിക് ഔട്ട് ബോർഡ് എൻജിനുകൾ. കൂടാതെ, മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വഞ്ചികൾ, യാത്രാ ബോട്ടുകൾ, കടത്തുവഞ്ചികൾ എന്നിവയിലും ഇത്തരത്തിലുള്ള ഇലക്ട്രിക് എൻജിനുകൾ ഉപയോഗിക്കാം. സീമോട്ടോ ഇലക്ട്രിക് എൻജിനുകളുടെ ബാറ്ററി ചാർജ് ചെയ്യുമ്പോഴുള്ള ചിലവും താരതമ്യേന കുറവാണ്.

Also Read: തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍

‘വെള്ളത്തിനടിയിൽ ഗിയർ ബോക്സ് ഇല്ലാതെ നേരിട്ട് പ്രൊപ്പല്ലർ ഘടിപ്പിച്ചു പ്രവർത്തിക്കുന്ന ഡിസി മോട്ടോറാണ് സീമോട്ടോ എൻജിനുകളുടെ പ്രധാന പ്രത്യേകത’, സീമോട്ടോ ഇലക്ട്രിക് എൻജിൻ സ്ഥാപകനും സിഇഒയുമായ സോണി വർഗീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button