Latest NewsNewsInternationalOmanGulf

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഒമാൻ: പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമല്ല

മസ്‌കത്ത്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഒമാൻ. രാജ്യത്തേക്ക് വരുന്നവർക്ക് ഇനി മുതൽ പിസിആർ പരിശോധന ആവശ്യമില്ല. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഒമാനിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമില്ലെന്നും അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് തുടരണമെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Read Also: മൊബൈല്‍ ഫോണ്‍ കാണിച്ച് നല്‍കാമെന്നു പറഞ്ഞ് എട്ടുവയസ്സുകാരനെ പീഡിപ്പിച്ചു : 60-കാരന്‍ അറസ്റ്റിൽ

ഹോട്ടലുകളിൽ 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ ഉത്തരവുകൾ വരും. മാർച്ച് ആറ് മുതൽ സ്‌കൂളുകളിലും കോളജുകളിലും മുഴുവൻ വിദ്യാർത്ഥികൾക്കും നേരിട്ട് ക്ലാസിൽ പങ്കെടുക്കാനും അനുമതി നൽകിയിട്ടുണ്ട്.

Read Also: ദാമ്പത്യ വിജയത്തിനും പ്രേമ സാഫല്യത്തിനും ശിവരാത്രിയിലെ ശിവലിംഗ പൂജ

shortlink

Related Articles

Post Your Comments

Related Articles


Back to top button