ArticleNews

ദാമ്പത്യ വിജയത്തിനും പ്രേമ സാഫല്യത്തിനും ശിവരാത്രിയിലെ ശിവലിംഗ പൂജ

ശിവരാത്രി വ്രതം അനുഷ്ഠിച്ചാല്‍ ജീവിതത്തില്‍ ചെയ്ത എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടാമെന്നാണ് വിശ്വാസം. ശിവപ്രീതിക്കായുള്ള ഏറ്റവും മഹത്വമുള്ള വ്രതമായി ആണ് മഹാശിവരാത്രിയെ കണക്കാക്കുന്നത്. മഹാദേവനെ പ്രീതിപ്പെടുത്താന്‍ പ്രധാനമായും എട്ട് വ്രതങ്ങളാണ് ഉള്ളത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ശിവരാത്രി . ഈ വ്രതം അനുഷ്ഠിച്ചാല്‍ ജീവിതത്തില്‍ ചെയ്ത എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടാമെന്നാണ് വിശ്വാസം.

കുംഭ മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 1 നാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്.

ശിവലിംഗ പൂജ

പ്രപഞ്ചത്തിന്റെ പ്രതീകം എന്നാണ് സംസ്‌കൃതത്തിലെ ലിംഗം എന്ന വാക്കിന്റെ അര്‍ത്ഥം. ശിവലിംഗത്തെ ശിവന്റെ പ്രതീകമായി ആണ് കണക്കാക്കുന്നത്. ശിവരാത്രിയില്‍ ശിവലിംഗ പൂജ നടത്തിയാല്‍ ഇഷ്ട ഫലസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം. വിദ്യാവിജയം, ശത്രുദോഷം അകറ്റല്‍, ദാമ്പത്യവിജയം, തൊഴില്‍ അഭിവൃദ്ധി, പ്രേമ സാഫല്യം എന്നിവ ശിവലിംഗ പൂജയിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം. മുന്‍ജന്മ പാപ വൃത്തിക്കും ശിവലിംഗത്തിന്റെ പൂജ സഹായിക്കും.

ശിവരാത്രി അനുഷ്ഠാനങ്ങള്‍

ശിവരാതി ദിവസം മണ്‍, ചെമ്പ് പത്രങ്ങളില്‍ പാലോ വെള്ളമോ നിറച്ച് ക്ഷേത്രങ്ങളിലെ ശിവലിംഗങ്ങളിലോ, വീട്ടില്‍ നിര്‍മ്മിച്ച ശിവലിംഗത്തിലോ അഭിഷേകം നടത്തുന്നത് ഉത്തമമാണ്. ശിവപുരാണം, മഹാമൃത്യുഞ്ജയ മന്ത്രം, ഓം നമ : ശിവായ പഞ്ചാക്ഷരി മന്ത്രം എന്നിവ ചൊല്ലുന്നതും ഫലസിദ്ധി നല്‍കുമെന്നാണ് വിശ്വാസം.

ശിവരാത്രി നാളില്‍ പ്രധാനമായും ഉറക്കം ഒഴിഞ്ഞുള്ള വ്രതത്തിനാണ് പ്രാധാന്യം. ശിവരാത്രി ദിവസം സൂര്യാസ്തമയം മുതല്‍ ആരംഭിക്കുന്ന വ്രതം പിറ്റേ ദിവസം സൂര്യാസ്തമയത്തിനാണ് അവസാനിക്കുന്നത് അത് വരെ ഉറങ്ങാന്‍ പാടില്ല. ജാതക ദോഷമുള്ളവര്‍ ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നത് ദോഷം അകറ്റാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.

വിവാഹതടസങ്ങള്‍ മാറും

വിവാഹം കഴിയാത്ത പെണ്‍കുട്ടികള്‍ ശിവരാത്രി വ്രതം എടുത്താല്‍ വിവാഹതടസങ്ങള്‍ മാറുമെന്നാണ് വിശ്വാസം. വിശ്വാസങ്ങള്‍ പ്രകാരം ഈ ദിവസം ഉപവാസം അനുഷ്ഠിച്ചാല്‍ ഉത്തമ ജീവിത പങ്കാളിയെ ലഭിക്കും. കൂടാതെ രാവിലെ ക്ഷേത്രത്തില്‍ പോയി ശിവലിംഗത്തില്‍ വെള്ളം അര്‍പ്പിച്ച് പാര്‍വതി ദേവിയെ ആരാധിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കുമെന്നും വിശ്വാസമുണ്ട്.

 

shortlink

Post Your Comments


Back to top button