ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘ഷൈൻ മദ്യപിച്ചിട്ടില്ല, ക്ഷീണം അനുഭവപ്പെട്ടത് പെയിന്‍കില്ലറിന്‍റെ സെഡേഷന്‍ മൂലം’: ട്രോളുകൾക്ക് മറുപടിയുമായി മുനീര്‍

കൊച്ചി: ഷെയിൻ നിഗം നായകനായി അഭിനയിച്ച ‘വെയിൽ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ നൽകിയ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അഭിമുഖത്തിൽ താരം ലഹരി ഉപയോഗിച്ചാണ് പങ്കെടുത്തതെന്ന തരത്തിൽ നിരവധി ആളുകൾ വിമർശനവുമായി രംഗത്ത് വന്നു. അഭിമുഖത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് ട്രോളുകളും പ്രചരിച്ചു.

എന്നാൽ, സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിട്ടിരിക്കുകയാണ് തിരക്കഥാകൃത്തും താരത്തിന്റെ സുഹൃത്തുമായ മുനീര്‍ മുഹമ്മദുണ്ണി. ചിത്രീകരണത്തിനിടെ കാലിനേറ്റ പരുക്കിന് വേദന സംഹാരി മരുന്നു കഴിച്ചതിന്റെ സെഡേഷനാണ് അഭിമുഖത്തിൽ ഷൈൻ ക്ഷീണിതനായി കാണപ്പെട്ടതിന് കാരണമെന്ന് മുനീര്‍ മുഹമ്മദുണ്ണി പറയുന്നു.

സിനിമാ ചിത്രീകരണത്തിനിടയിൽ ഷൈനിന്റെ കാല്‍മുട്ടിലെ ലിഗമെന്റിന് പരുക്കേറ്റതായും തുടര്‍ന്ന്, ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഹോട്ടലില്‍ എത്തി ഉടന്‍ തന്നെ വെയില്‍ സിനിമയുടെ പ്രമോഷന് വേണ്ടി ഷൈന്‍ അഭിമുഖങ്ങള്‍ നല്‍കുകയായിരുന്നുവെന്നും മുനീർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇതേത്തുടർന്നാണ് താരം അവശനായതെന്നും മുനീർ കൂട്ടിച്ചേത്തു.

മുനീര്‍ മുഹമ്മദുണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എം.എം മണി

ട്രോളുകള്‍, ഷൈനിന്റെ ഇന്‍റര്‍വ്യു – സത്യം എന്താണ് ? തല്ലുമാല, ഫെയര്‍ ആൻഡ് ലൗലി എന്നീ സിനിമകളില്‍ ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെ ഷൈന്‍ ടോം ചാക്കോയുടെ കാലിന് ഒടിവ് സംഭവിക്കുന്നു. ശേഷം ഡോക്ടര്‍ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പെയിന്‍ കില്ലറുകള്‍ കഴിച്ച് സെഡേഷനില്‍ വിശ്രമിക്കുകയായിരുന്ന ഷൈൻ ടോമിനോട് ‘വെയില്‍’ സിനിമയ്ക്കു വേണ്ടി ഇന്‍റര്‍വ്യൂ കൊടുക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു.

പക്ഷേ അവിടെ ഒരു അഭിമുഖത്തിനു പകരം 16 അഭിമുഖങ്ങൾ ആണ് സംഘടിപ്പിക്കപ്പെട്ടത്. വേദനയും സെഡേഷന്‍ മൂലമുള്ള ക്ഷീണവും കാരണം പല ഇന്‍റര്‍വ്യുകളും കൈവിട്ട് പോവുകയും ചെയ്തു. പിന്നീട് മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് അഭിമുഖത്തിൽ പങ്കെടുത്തു എന്ന പേരില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.

ഓണ്‍ലൈൻ സദാചാര പൊലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഷൈന്‍ ടോമുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button