Latest NewsKeralaNews

മഹാ ശിവരാത്രി: കൊച്ചി മെട്രോ സ്പെഷ്യൽ സർവീസ് നടത്തും

ആലുവ: മഹാ ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ സ്പെഷ്യൽ സർവീസ് നടത്തും. മാർച്ച് ഒന്ന് രാത്രിയും മാർച്ച് 2 വെളുപ്പിനുമാണ് അധിക സർവീസുകൾ നടത്തുക. മാർച്ച് ഒന്നിന് പേട്ടയിൽ നിന്ന് രാത്രി 11 മണിക്ക് ആലുവയിലേക്ക് പ്രത്യേക സർവീസ് ഉണ്ടാകും. രണ്ടാം തിയതി വെളുപ്പിന് 4.30 മുതൽ പേട്ടയിലേക്കുള്ള സർവീസ് ആലുവ സ്റ്റേഷനിൽ നിന്ന് ആരംഭിക്കും.

Read Also: അതിര്‍ത്തിയിലേക്ക് നേരിട്ടുപോകരുത്, യുക്രൈന്റെ പടിഞ്ഞാറേക്ക് നീങ്ങുക: വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി ഇന്ത്യ

പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയിൽ നിന്ന് പേട്ടയ്ക്ക് സർവീസ് ഉണ്ടാകും. ആലുവ സ്റ്റേഷന് തൊട്ടടടുത്തുള്ള മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ എത്തുന്നവർക്ക് വന്നുപോകാനുള്ള സൗകര്യത്തിനാണ് കൊച്ചി മെട്രോ പ്രത്യേക സർവീസ് ഏർപ്പെടുത്തുന്നത്.

Read Also: യുക്രെയ്‌നില്‍ നിന്ന് എല്ലാവരെയും ഉടന്‍ കൊണ്ട് വരുമെന്ന ഉറപ്പുമായി മന്ത്രി ശിവന്‍ കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button