തിരുവനന്തപുരം: യുക്രെയ്ന്‍ യുദ്ധ ഭൂമിയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അതിവേഗം രക്ഷപ്പെടുത്തി, ഓപ്പറേഷന്‍ ഗംഗ പുരോഗമിക്കുമ്പോള്‍ ആശ്വാസവാക്കുകളുമായി കേരള സര്‍ക്കാര്‍. മന്ത്രി വി ശിവന്‍ കുട്ടി, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ യുക്രെയിനിലെ മലയാളി വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തി പകര്‍ത്തിയ വീഡിയോകള്‍ തങ്ങളുടെ ഫേസ്ബുക് പേജില്‍ പങ്കു വെച്ചിട്ടുണ്ട്.
Read Also : യുക്രൈനില്‍ കുടുങ്ങിയ മലയാളികൾക്ക് സഹായവുമായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍
യുക്രെയിനിലെ ഖാര്‍കീവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ശാലിനി റൂബെന്റെ വീട് സന്ദര്‍ശിച്ചാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. പേടിക്കേണ്ട, സിഎമ്മിന്റെ ഓഫീസ് ബന്ധപ്പെടുന്നുണ്ട്, ധൈര്യമായിരിക്കൂവെന്ന് മേയര്‍ ശാലിനിയെ വീഡിയോ കോളില്‍ ആശ്വസിപ്പിച്ചു.
യുക്രൈയിനില്‍ കുടുങ്ങിക്കിടക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സ്വാതി രാജിയുടെ നേമം അമ്പലക്കുന്നിലെ വീട്ടിലെത്തിയാണ് മന്ത്രി ശിവന്‍കുട്ടി വീഡിയോ പിടിച്ചത്. മാധ്യമങ്ങളുടെ മുന്നില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ മന്ത്രി വിളിച്ചത്. മുഖ്യമന്ത്രി എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. എല്ലാവരെയും ഉടന്‍ കൊണ്ട് വരും, ധൈര്യം സംഭരിച്ചു നില്‍ക്കു എന്ന് ശിവന്‍ കുട്ടി വിദ്യാര്‍ത്ഥിനിക്ക് ധൈര്യം പകര്‍ന്നു നല്‍കി.
Post Your Comments